ഫിഫ ആന്ത്രോത്ത് പ്രീമിയർ ലീഗിന് തിരിതെളിഞ്ഞു

0
1201

റിപ്പോർട്ട്: അഹ്മദ് നിസാർ ആന്ത്രോത്ത്

ആന്ത്രോത്ത്: (www.dweepmalayali.com) ഫിഫ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ആന്ത്രോത്ത് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ ഇന്ന് തുടങ്ങും. ഇന്നലെ രാത്രി മഹാത്മാ ഗാന്ധി സീനിയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ ശ്രീ.എ.പി.ആറ്റക്കോയ നിർവ്വഹിച്ചു. ഫിഫ ക്ലബ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് ആഷിഖ് പി.പി ടൂർണമെന്റിന്റെ പതാക വാനിലേക്കുയർത്തി.

രണ്ട് പൂളുകളിലായി പതിനൊന്ന് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ മൊത്തം 27 മത്സരങ്ങൾ നടക്കും.

വിവിധ ഇനങ്ങളിൽ കഴിവു തെളിയിച്ച കായിക താരങ്ങൾക്ക് ഉദ്യോഗതലങ്ങളിൽ അവർ അർഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് എം.ജി.എസ്.എസ്.എസ് ഹെഡ്മാസ്റ്റർ ശ്രീ.സി.പി.ഖലീൽ പറഞ്ഞു. അതിന് വേണ്ട നടപടികൾ രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂർണമെന്റ് കമ്മിറ്റി കൺവീനർ ഇ.കെ ഹിദായത്തുള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ശ്രീ.എച്ച്.കെ.മുഹമ്മദ് റഫീഖ് മുഖ്യ പ്രഭാഷണം നടത്തി.

ആന്ത്രോത്ത് റീജിയണൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി യു.കെ.മുഹമ്മദ് കാസിം, ആയുർവേദിക് ഫിസിഷ്യൻ ഡോ.മുഹമ്മദ് റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യു.കെ.മുഹമ്മദ് റഫീഖ് സ്വാഗതവും കെ.മുഹമ്മദ് ഹുസൈൻ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here