സ്‌കൂള്‍ യൂനിഫോമില്‍ മാറ്റം വരുത്താന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം; പെണ്‍കുട്ടികള്‍ക്ക് ഹാഫ് പാവാട, ആണ്‍കുട്ടികള്‍ക്ക് ട്രൗസര്‍

0
542

കവരത്തി: ലക്ഷദ്വീപിലെ സ്‌കൂള്‍ യൂനിഫോമില്‍ മാറ്റം വരുത്താന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ആണ്‍കുട്ടികള്‍ക്ക് ട്രൗസറും പെണ്‍കുട്ടികള്‍ക്ക് ഹാഫ് പാവാടയുമാണ് പുതിയ യൂനിഫോം. ഇതോടൊപ്പം ഹാഫ് കൈ ഷര്‍ട്ടുമാണ് കുട്ടികള്‍ ധരിക്കേണ്ടത്. ഇതിന് ക്വട്ടേഷന്‍ ക്ഷണിച്ചുള്ള നോട്ടിസ് വിദ്യാഭ്യാസ ഡയരക്ടര്‍ രാകേഷ് സിംഗാല്‍ പുറത്തിറക്കിയിട്ടുണ്ട്.

Advertisement

പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് സ്റ്റിച്ച്ഡ് ട്രൗസറും (ഹാഫ് പാന്റ്) ഹാഫ് കയ്യുള്ള ഷര്‍ട്ടുമാണ് നോട്ടിസില്‍ പറയുന്നത്. ആറു മുതല്‍ പ്ലസ്ടു വരെയുള്ള ആണ്‍കുട്ടികള്‍ പാന്റും ഹാഫ് കൈ ഷര്‍ട്ടും.

പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ ഹാഫ് പാവാടയും ഹാഫ് കൈ ഷര്‍ട്ടുമാണ്. ഇതില്‍ തന്നെ ആറു മുതല്‍ പ്ലസ്ടു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഡിവൈഡര്‍ സ്‌കേര്‍ട്ട് (ട്രൗസര്‍ പോലെയുള്ള പാവാട) ആണ് പറയുന്നത്.

Advertisement

പുതിയ യൂനിഫോം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഹിജാബ് നിരോധനം പോലെ തന്നെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേലുള്ള സംഘ് ഭരണകൂടത്തിന്റെ മറ്റൊരു കടന്നുകയറ്റമാണിതെന്നാണ് വിലയിരുത്തന്നത്. നിലവില്‍ ഈ യൂനിഫോം നടപ്പാക്കിയിട്ടില്ല. എന്നാല്‍ തൊട്ടടുത്ത അധ്യയന വര്‍ഷം മുതല്‍ തന്നെ ഈ യൂനിഫോം നടപ്പാക്കുമെന്നതിന്റെ സൂചനയാണ് ക്വട്ടേഷന്‍ ക്ശണിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ കുട്ടികള്‍ അവര്‍ക്ക് സൗകര്യമുള്ള യൂനിഫോമാണ് ധരിച്ചിരുന്നത്. പലയിടത്തും ചുരിദാറും ഫുള്‍ പാവാടയുമൊക്കെയായിരുന്നു യൂനിഫോം ആയി ഉണ്ടായിരുന്നത്.

Content Highlights: Lakshadweep government moves to change school uniforms

കടപ്പാട്: സുപ്രഭാതം


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here