കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിയും ചെത്ത്ലാത്ത് ദ്വീപ് സ്വദേശിയുമായ എസ്.ബി ഇഹ്സാനെ രണ്ട് ദിവസമായി കാണ്മാനില്ല. ഈ മാസം എട്ടിന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷം ഈ വിദ്യാർത്ഥി എവിടെയാണെന്ന് സഹപാഠികൾക്കോ വീട്ടുകാർക്കോ അറിയില്ല. അവസാനമായി മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കാണിക്കുന്നത് കോഴിക്കോട് പാളയം പരിസരമാണ്. ഈ വിദ്യാർത്ഥിക്കായുള്ള അന്വേഷണം തുടരുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ +91 9447372906, +91 8281826544, +91 9497698257 നമ്പറുകളിൽ ബന്ധപ്പെടുക. പരമാവധി ഷെയർ ചെയ്ത് സഹകരിക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക