ലോകകപ്പ് ഫുട്‌ബോളിൽ ആദ്യമായാണ് മലയാളത്തില്‍ കമന്ററിയുണ്ടാകുന്നത്. കേരളത്തിലെ ഫുഡ്‌ബോള്‍ പ്രേമികളെ സംബന്ധിച്ചടുത്തോളം ഏറെ സന്തോഷം പകരുന്ന കാര്യമാണ് മലയാളം കമന്ററി. സോണി, ഇഎസ്പിഎന്‍ ചാനലിലാണ് ഫിഫയുടെ അംഗീകാരത്തോടെ മലായാളം കമന്ററിയുണ്ടാവുക. പ്രശസ്ത മലയാളം ഫുട്‌ബോള്‍ കമാന്റേറ്റര്‍ ഷൈജു ദാമോദരനാണ് ഇക്കാര്യ മറിയിച്ചത്. ഫുട്‌ബോള്‍ മലയാളത്തിന് സ്വപ്‌നസാക്ഷാത്കാരം ലോകകപ്പ് ലൈവ് ഇന്‍ മലയാളം സോണി ഇഎസ്പിഎന്‍ ചാനലിലേക്ക് സ്വാഗതം, കമന്‍ട്രി ബോക്‌സില്‍ ഞാന്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഷൈജു ദാമോദരന്‍ ഫേസ് ബുക്ക് ലൈവില്‍ ഇക്കാര്യം പറഞ്ഞത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക