എൽ.ഡി.സി.എൽ സംഘടിപ്പിക്കുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ് ഈ മാസം 30-ന് കവരത്തിയിൽ.

0
888

എന്താണ് സിവിൽ സർവീസ്? എനിക്കും ഒരു ഐ.എ.എസുകാരൻ ആവാൻ സാധിക്കുമോ? അതിന് എന്താണ് പഠിക്കേണ്ടത്? ഇതൊക്കെ അറിയാൻ ആഗ്രഹമുണ്ടോ? ഇതാ ഒരു സുവർണ്ണാവസരം.

എൽ.ഡി.സി.എൽ ലക്ഷദ്വീപിലെ +2 വിജയികൾക്കായി സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു. ഈ മാസം 30-ന് കവരത്തിയിൽ വെച്ച് രണ്ട് ദിവസത്തെ ക്ലാസുകൾക്ക് തുടക്കമാവും. +2 വിൽ ഉന്നത മാർക്ക് ലഭിച്ച 100 വിദ്യാർത്ഥിക്കാണ് അവസരം. കേരളത്തിൽ ഐ.എ.എസ് പരീക്ഷയിൽ ഒന്നാമതെത്തിയ ശ്രീമതി.ഷിഖ സുരേന്ദ്രൻ തന്റെ സിവിൽ സർവീസ് അനുഭവങ്ങൾ പങ്കു വെക്കും. ദേശീയ തലത്തിൽ സിവിൽ സർവീസിൽ 16-ആമത് റാങ്ക് നേടിയ ഷിഖയുടെ വാക്കുകൾ ദ്വീപിലെ സിവിൽ സർവീസ് മോഹങ്ങൾക്ക് ചിറകു മുളക്കാൻ സഹായകമാവും. കവരത്തിയിൽ നിലവിൽ ജോലി ചെയ്യുന്ന വിവിധ വകുപ്പ് മേധാവികളായ മറ്റ് സിവിൽ സർവീസ് ഉദ്യോഗസ്ഥരും വിവിധ സെഷനുകളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകും.

പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ എൽ.ഡി.സി.എൽ പ്രത്യേകമായി പുറത്തിറക്കിയ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഈ മാസം 19-ന് 5 മണിക്ക് മുമ്പായി മാനേജിംഗ് ഡയറക്ടർ, എൽ.ഡി.സി.എൽ, ബൊട്ടാണിക്കൽ ഗാർഡൻ, കവരത്തി എന്ന വിലാസത്തിൽ എത്തിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോം സ്കാൻ ചെയ്തതിന് ശേഷം ഇ-മൈൽ ആയും അയക്കാം. അയക്കേണ്ട വിലാസം:- csopldcl@gmail.com. കൂടുതൽ വിവരങ്ങൾ അപേക്ഷാ ഫോമിനോടൊപ്പം പ്രസിദ്ധീകരിച്ച നിബന്ധനളിൽ കാണാം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here