ഇന്ത്യ പോസ്റ്റില്‍ ഗ്രാമീണ്‍ ഡാക്ക് സേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്‍റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ് തുടങ്ങിയ പോസ്റ്റല്‍ വിഭാഗങ്ങളിലേക്കാണ് 1735 ഒഴിവുകള്‍ ഉളളത്. പത്താം ക്ലാസ് പാസായവരെയും പ്രാദേശിക ഭാഷ സ്കൂള്‍ തലത്തില്‍ പഠിച്ചവരെയുമാണ് ഒഴിവുകളിലേക്ക് പരിഗണിക്കുക.
18നും 40നും ഇടയില്‍ പ്രായമുളളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുളളൂ. ഝാര്‍ഖണ്ഡ് മേഖലയില്‍ 804 പോസ്റ്റുകളും ഡല്‍ഹി മേഖലയില്‍ 174 പോസ്റ്റുകളും ഹിമാചല്‍ പ്രദേശ് മേഖലയില്‍ 757 പോസ്റ്റുകളുമാണ് ഒഴിവുകളുളളതായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓട്ടോമാറ്റ് ആയി ജനറേറ്റ് ചെയ്യപ്പെടുന്ന മെറിറ്റ് ലിസ്റ്റില്‍ നിന്നാണ് അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. ഇന്ത്യ പോസ്റ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 5ന് മുമ്ബായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
എസ്.സി, എസ്.ടി വിഭാഗങ്ങളിലുളള വനിതാ അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ ഫീ ഉണ്ടായിരിക്കുന്നതല്ല. 10,000ത്തിനും 14,500നും ഇടയിലാണ് ഈ പോസ്റ്റുകളിലേക്കുളള ശമ്ബള സ്കെയില്‍. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ക്ക് 14,500 രൂപയും ഡാക്ക് സേവകിന് 10,000 രൂപയുമാണ് അടിസ്ഥാന ശമ്ബളം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക