പരിഷത്‌ അമിനി യൂണിറ്റും അമിനി ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റിയും സംയുക്തമായി സൗജന്യ ഭക്ഷ്യ കിറ്റ്‌ വിതരണം ചെയ്തു

0
386

അമിനി: കോവിഡ്‌ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്‌ ഡൗണും പ്രകൃതി ക്ഷോഭവും മൂലം സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അമിനി ദ്വീപ്‌ നിവസികൾക്ക്‌ ലക്ഷദ്വീപ്‌ എമ്പ്ലോയീസ്‌ പരിഷത്‌ അമിനി യൂണിറ്റും അമിനി ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മിറ്റിയും സംയുക്തമായി സൗജന്യ ഭക്ഷ്യ കിറ്റും സാമ്പത്തിക സഹായവും വിതരണം ചെയ്തു.

സൗജന്യ ഭക്ഷ്യ കിറ്റ്‌ വിതരണം പരിഷത്‌ അമിനി യൂണിറ്റ്‌ പ്രസിഡന്റ്‌ ജനാബ്‌ ഉമർ മാസ്റ്ററും പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കും മറ്റും കേടുപാടുകൾ സംഭവിച്ചവർക്ക്‌ സാമ്പത്തിക സഹായ വിതരണം അമിനി ബ്ലോക്ക്‌ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ ജനാബ്‌ നാസിം സാഹിബും ഉത്ഘാടനം ചെയ്തു.

Advertisement

പരിഷത്‌ കേന്ദ്രക്കമിറ്റി വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഖാസിം മാസ്റ്റർ, ലക്ഷദ്വീപ്‌ ജില്ലാ പഞ്ചായത്ത്‌ മെമ്പർ മുല്ലബി, അമിനി വില്ലേജ്‌ പഞ്ചായത്ത്‌ മെമ്പർ മാരായ സൈദ്‌ ബുഹാരി, കദീജോമ്മബി, ഖദീജോമ്മാബി, പരിഷത്‌ അമിനി യൂണിറ്റ്‌ സെക്രട്ടറി ഷു ഐബ്‌ സി എച്‌ പി, വൈസ്‌ പ്രസിഡന്റ്‌ നജീമുദ്ധീൻ സൈദ്‌, ട്രഷ്രർ മുഹമ്മദ്‌ ഖാസിം സി എച്‌ പി, അമിനി ബ്ലോക്ക്‌ കോൺഗ്രസ്സ്‌ ജനറൽ സെക്രട്ടറി ജനാബ്‌ ബർക്കത്തുള്ളാ സാഹിബ്‌, വൈസ്‌ പ്രസിഡന്റ്‌ നല്ലകോയാ സാഹിബ്‌, ഉമറലി സാഹിബ്‌, സെക്രട്ടറിമാരായ ആരിഫ്‌ ഖാസിം കെ പി, ബീരാൻ സാഹിബ്‌, റസീഖ്‌ പി സി, ട്രഷറർ കുഞ്ഞിക്കോയാ മാസ്റ്റർ എന്നിവർ പങ്കെടുത്തു. പൂർണ്ണമായും കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ നടത്തപ്പെട്ട പരിപാടി നൂറുകണക്കിനു കുടുംബങ്ങൾക്ക്‌ ആശ്വാസമായി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here