ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് കേസെടുത്തു

0
1433

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ വാര്‍ത്താചനലുകളില്‍ ശക്തമായി പ്രതികരിക്കുന്ന ലക്ഷദ്വീപ് സ്വദേശി ഐഷ സുല്‍ത്താനക്കെതിരെ കേസെടുത്ത് കവരത്തി പോലീസ്. രാജ്യദ്രോഹം കുറ്റം ആരോപിച്ച്‌ ലക്ഷദ്വീപ് ബി ജെ പി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് എഫ് ഐ ആര്‍ രജിസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ച സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ഐഷ സുല്‍ത്താനക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ഗൂഢാലോചന നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലക്ഷദ്വീപിലെ ബി ജെ പി നേതാക്കളും ലക്ഷദ്വീപ് പ്രഭാരിയും ബി ജെ പി ദേശീയ ഉപാധ്യക്ഷനുമായ എ പി അബ്ദുല്ലക്കുട്ടിയും നടത്തുന്ന സംഭാഷണങ്ങള്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പരാതിയും ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നതുമെന്നാണ് റിപ്പോര്‍ട്ട്.

കടപ്പാട്: സിറാജ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here