കവരത്തി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ആം ജന്മദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപിലെ തദ്ദേശീയരായ ഡയറക്ടർമാർക്കായി ഒരു ഷോർട്ട് ഫിലിം മത്സരം നടത്താൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നിർദ്ദേശിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻ്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ നിബന്ധനകൾ താഴെ ചേർക്കുന്നു.
നിബന്ധനകൾ:
- ഗാന്ധിജിയുടെ ദർശനങ്ങളും ജീവിതവും പ്രമേയമായിട്ടായിരിക്കണം ഷോർട്ട് ഫിലിം നിർമ്മിക്കേണ്ടത്.
- 10 മുതൽ 15 മിനുട്ടു വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകൾ ഡി.വി.ഡി രൂപത്തിലാണ് അയക്കേണ്ടത്.
- ഭാഷ മലയാളമായിരിക്കണം.
- അഭിനേതാക്കൾ ദ്വീപ്കാരാവണം. പശ്ചാത്തലവും ലക്ഷദ്വീപ് തന്നെയാവണം.
- സെപ്തംബർ 25 ന് അഞ്ച് മണിക്ക് മുമ്പായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഓഫീസിൽ ഡി.വി.ഡി കൾ എത്തിക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ എത്താത്തവ സ്വീകരിക്കുന്നതല്ല.
- ഒന്നാം സമ്മാനം 25,000 രൂപ.
രണ്ടാം സമ്മാനം 15,000 രൂപ
മൂന്നാം സമ്മാനം 10,000 രൂപ
വകുപ്പ് നിയമിക്കുന്ന ജൂറി കമ്മിറ്റിയായിരിക്കും മൂല്യനിർണ്ണയം നടത്തുകയെന്ന് ഡയറക്ടർ രാഗേഷ് സിൻഗാൽ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക