അഗത്തിയിലെ കടൽ വെള്ളരി വേട്ട; നിമിത്തമായത് ജവഹർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ബീച്ച് ക്ലീനിങ്ങ്.

0
275

അഗത്തി: കഴിഞ്ഞ ദിവസം അഗത്തി ദ്വീപിൽ നടന്ന കടൽ വെള്ളരി വേട്ടയ്ക്ക് നിമിത്തമായത് ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ബീച്ച് ശുചീകരണ പരിപാടിയാണ്. ജവഹർ ക്ലബ്ബും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന യങ് എൻവയോൺമെണ്റ്റലിസ്റ്റ് പ്രോഗ്രാം ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ പരിപാടിയിൽ സ്ത്രീകളുടെതുൾപ്പെടെ നിരവധി സാമൂഹിക മാധ്യമ കൂട്ടായ്മകൾ പങ്കെടുത്തത് വേറിട്ട ഒരു അനുഭവമായി.

ശുചീകരണ പരിപാടി അഗത്തി ഫോറസ്റ്റ് ഗാർഡ് ശ്രീ. മുഹമ്മദ് സിനാൻ യാഫുസ് എൻ.പി ഉദ്ഘാടനം ചെയ്യുന്നു

സ്ക്യൂബാ ഡൈവിങ്ങ് കൂട്ടായ്മയും, ഐലന്റ് സെൻസ്, ഐലന്റ് എൻവോർമെന്റലിസ്റ്റ് വൈവാട്സാപ്പ് കൂട്ടായ്മയും ആവശ്യമായ പിന്തുണയുമായി സജീവ സാന്നിദ്ധ്യമായി. സ്ക്യൂബാ ഡൈവിങ്ങ് താരം ശ്രീ. നൗഷാദിന്റെ മകൻ മാസ്റ്റർ നവാബിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ശുചീകരണ പരിപാടി അഗത്തി ഫോറസ്റ്റ് ഗാർഡ് ശ്രീ. മുഹമ്മദ് സിനാൻ യാഫുസ് എൻ.പി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ഗാർഡുമാരായ മുഹമ്മദ് ഫാറൂഖ് പി.എസ്, മുഹമ്മദ് അക്രവൂഫ് പി.കെ.പി, കോറൽ മോണിറ്ററിങ് സ്റ്റാഫ് മാരായ
നസീബ്, അബ്ദുൽ റഹീം, ഉമറുൽ ഫാറൂഖ് എന്നിവർ പങ്കെടുത്തു. ജവഹർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ട്രഷററും ശുചീകരണ പരിപാടിയുടെ ചീഫ് കൊ ഓർഡിനേറ്ററുമായ ശ്രീ. റിയാസ് എം.എ സ്വാഗതം പറഞ്ഞു.

ജവഹർ ക്ലബ്ബ് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് പ്ലാസ്റ്റിക്ക് ബാഗിൽ കുഴിച്ചിട്ട രൂപത്തിൽ 32 ലക്ഷം രൂപ വിലമതിക്കുന്ന. 41 കടൽ വെള്ളരികൾ ക്ലബ് ഭാരവാഹികൾ കണ്ടെത്തിയത്. ഉടൻ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിന് നിമിത്തമാവാൻ സാധിച്ചതിൽ വലിയ ചാരിതാർഥ്യമുണ്ടെന്ന് ജവഹർ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here