കൊച്ചി: ലക്ഷദ്വീപിന്‍റെ ചുമതലയില്‍ നിന്നും എപി അബ്ദുള്ള കുട്ടിയെ ഒഴിവാക്കി ബിജെപി. നിലവില്‍ ദേശീയ ഉപാധ്യക്ഷനാണ് അബ്ദുള്ള കുട്ടി. കേരളമുള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെ പ്രഭാരിമാരേയും സഹ പ്രഭാരിമാരേയും മാറ്റിയിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രകാശ് ജാവദേക്കറിനാണ് കേരള ബിജെപി ഘടകത്തിന്റെ ചുമതല. മറ്റൊരു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാധാ മോഹന്‍ അഗര്‍വാളിന് സഹചുമതലയും നല്‍കി. കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന ബി എല്‍ സന്തോഷ് മറ്റ് സംഘടനാ ഉത്തരവാദിത്തങ്ങളിലേയ്ക്ക് മാറ്റുവാനും തീരുമാനം ആയി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക