ആര്‍മി വെല്‍ഫയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള 137 ആര്‍മി പബ്ലിക് സ്കൂളില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍(പിജിടി), ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍(ടിജിടി), പ്രൈമറി ടീച്ചര്‍ (പിആര്‍ടി) തസ്തികകളില്‍ 8000 ഒഴിവുണ്ട്. ഒരാള്‍ക്ക് ഒരു തസ്തികയിലേ അപേക്ഷിക്കാനാവൂ. യോഗ്യത പിജിടി: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും ബിഎഡും. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യേഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, സൈക്കോളജി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മാറ്റിക്സ്, ഹോം സയന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഷയങ്ങളില്‍ അപേക്ഷിക്കാം. ടിജിടി: 50 ശതമാനം മാര്‍ക്കോടെ ബിരുദവും ബിഎഡും. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യേഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ അപേക്ഷിക്കാം. പിആര്‍ടി: 50 ശതമാനം മാര്‍ക്കോടെ ബിരുദവും ബിഎഡ്/ രണ്ട്വര്‍ഷത്തെ ഡിപ്ലോമ.
അപേക്ഷിക്കാനുള്ള പ്രായം 40ല്‍ താഴെ. തൊഴില്‍പരിചയമുള്ളവര്‍ക്ക് 57ല്‍ താഴെ. മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യം ഓണ്‍ലൈനായി പരീക്ഷ, രണ്ടാമത് ഇന്റര്‍വ്യു, മൂന്നാമത് അധ്യാപന നൈപുണിയും കംപ്യൂട്ടര്‍ പരിജ്ഞാനവും പരിശോധിക്കും.
ആര്‍മി വെല്‍ഫയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി/ സിബിഎസ്‌ഇ നിയമങ്ങള്‍ക്കനുസരിച്ചാണ് നിയമനം. ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയില്‍ പാര്‍ട് എയില്‍ ജനറല്‍ അവയര്‍നസ്, മെന്റല്‍ എബിലിറ്റി, ഇംഗ്ലീഷ് കോപ്രഹന്‍ഷന്‍, എഡ്യുക്കേഷണല്‍ കണ്‍സപ്റ്റ് ആന്‍ഡ് മെത്തഡോളജി എന്നിവയില്‍നിന്നും പാര്‍ട് ബിയില്‍ ബന്ധപ്പെട്ട വിഷയത്തില്‍നിന്നുമാണ് ചോദ്യം. പിആര്‍ടിക്ക് പാര്‍ട് എ പരീക്ഷ മാത്രമാണ്. യോഗ്യത നേടാന്‍ ഓരോ പാര്‍ടിലും 50 ശതമാനം മാര്‍ക്ക് നേടണം. പരീക്ഷാഫീസ് 500 രൂപയാണ്.
http://aps-csb.inaps-csb.in വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഒക്ടോബര്‍ 24 വൈകിട്ട് അഞ്ച്. അപേക്ഷിക്കുമ്ബോള്‍ ഫോട്ടോയും ഒപ്പും അനുബന്ധ സര്‍ടിഫിക്കറ്റുകളും ഓണ്‍ലൈനായി അപ്ലോഡ്ചെയ്യണം. നവംബര്‍ 17, 18 തിയതികളിലാണ് പരീക്ഷ. രാജ്യത്താകെ 70 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. വിശദവിവരം website ല്‍ ലഭിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക