ന്യൂഡല്‍ഹി: 2004ല്‍ ഭരണത്തിലേറാന്‍ ബിജെപി നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങളെന്ന് നിതിന്‍ ഗഡ്കരിയുടെ കുറ്റസമ്മതം. മറാത്തി ടെലിവിഷന്‍ ചാനലിന്റെ ഒരു പരിപാടിക്കിടെയാണ് ഗഡ്കരി ഇക്കാര്യം തുറന്നു പറഞ്ഞത്.
അന്ന് ഭരണം ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അതിനാലാണ് അവിശ്വസനീയമായ വാഗ്ദാനങ്ങള്‍വരെ നല്‍കാന്‍ ഞങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചത്. ഭരണത്തിലെത്തിയില്ലെങ്കിള്‍ വാഗ്ദാനങ്ങള്‍ നിറവേറ്റേണ്ടതില്ലല്ലൊ. എന്നാല്‍ ജനങ്ങള്‍ ഞങ്ങളെ വിജയിപ്പിച്ചു. നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് തിയ്യതി ഉള്‍പ്പെടെ ജനങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. അതിനോട് വെറുതെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകും-ഇതാണ് ഗഡ്കരി ചാനലില്‍ പറഞ്ഞത്.
ഗഡ്കരിയുടെ വെളിപ്പെടുത്തല്‍ ബിജെപിയെ അടിക്കാനുള്ള ശക്തമായ ആയുധമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. പൊള്ളയായ വാഗ്ദാനങ്ങളിലൂടെയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചുകഴിഞ്ഞു.ഗഡ്കരിയുടെ വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ പങ്ക് വെച്ചിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക