ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പ് ഹാച്ചറിയിലെ ഹാച്ചർ മെഷിൻ ലേലം നാളെ

0
219

കടമത്ത്: കടമത്ത് ദ്വീപിലെ മൃഗസംരക്ഷണ വകുപ്പ് ഹാച്ചറിയിലുള്ള ഹാച്ചർ മെഷീനുകൾ ലേലത്തിൽ വിൽക്കാൻ തീരുമാനമായി. ഈ മാസം പതിനൊന്നിനാണ് ലേലം തീരുമാനിച്ചിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ആണ് ലേലം തീരുമാനിച്ചത്. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 11.10.2022 ന് ഉച്ചക്ക് 12 മണിക്ക് മുമ്പായി നിശ്ചിത നിർദ്രവ്യം വെറ്ററിനറി അസിസ്റ്റ് സർജന്റെ പേരിൽ കാനറ ബാങ്കിൽ ഡി.ഡി ആയി അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ലേല ദിവസം ലേലം ഉറപ്പിച്ചാൽ വ്യക്തി അപ്പോൾ തന്നെ ബാക്കി തുക അടക്കണം. മേലധികാരികളുടെ അനുമതി ലഭിച്ചതിനു ശേഷം മെഷീനുകൾ കൈമാറ്റം ചെയ്യപ്പെടും. അനുമതിലഭിച്ചാൽ 15 ദിവസത്തിനകം മെഷീനുകൾ സ്വന്തമായി അഴിച്ചുമാറ്റി കൊണ്ട് പോകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സ്ഥലത്തെ വെറ്ററിനറി അസിസ്റ്റ് സർജന്റെ ഓഫീസുമായി ബന്ധപ്പെടാം.
2005ൽ വാങ്ങിയ ഹാച്ചറിന്റെ ലേലതുക 7650 രൂപയാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here