ദുബായ്: ഐപിഎല്ലില്‍ ഇന്ന് കലാശപ്പോരാട്ടം. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിയിലാണ് മത്സരം.
ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ അനായാസം മറികടന്നതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് ഇറങ്ങുന്നത്. നിരവധി തവണ ഫൈനലുകള്‍ കളിച്ചതിന്റെ പരിചയ സമ്ബത്തും മുംബൈയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. രോഹിത് ശര്‍മ്മയും ക്വിന്റണ്‍ ഡീകോക്കും തുടക്കമിടുന്ന ബാറ്റിംഗ് നിരയില്‍ സൂര്യകുമാര്‍ യാദവും ഇഷന്‍ കിഷനും പ്രതിഭ തെളിയിച്ചു കഴിഞ്ഞു. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ പൊള്ളാര്‍ഡും ഹര്‍ദ്ദിക് പാണ്ഡ്യയുമുണ്ട്.

ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബൂമ്ര തന്നെയാണ് മുംബൈയുടെ വജ്രായുധം. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കു കാണിക്കുന്നതിനൊപ്പം വിക്കറ്റ് വീഴ്ത്തുന്നതിലും ബൂമ്ര മികവു പുലര്‍ത്തുന്നുണ്ട്. ബൂമ്രയ്‌ക്കൊപ്പം ട്രെന്‍ഡ് ബോള്‍ട്ടും ചേരുമ്ബോള്‍ ഡല്‍ഹിയുടെ ബാറ്റിംഗ് നിരയ്ക്ക് വിയര്‍പ്പ് ഒഴുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. രാഹുല്‍ ചഹറും ക്രുനാല്‍ പാണ്ഡ്യയും കീറോണ്‍ പൊള്ളാഡും മധ്യ ഓവറുകളില്‍ അച്ചടക്കത്തോടെയുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്.
മറുഭാഗത്ത്, ആദ്യ ക്വാളിഫയറില്‍ മുംബൈയ്ക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഹൈദരാബാദിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്താണ് ഡല്‍ഹിയുടെ വരവ്. പൃഥ്വി ഷായും ശിഖര്‍ ധവാനും നല്‍കുന്ന തുടക്കമാണ് ഡല്‍ഹിയ്ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ഇതുവരെ കരുത്ത് നല്‍കിയത്. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിംഗിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച മാര്‍ക്കസ് സ്റ്റോയിനിസും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരും ഏത് ബൗളിംഗ് നിരയക്കും വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളവരാണ്.

പര്‍പ്പിള്‍ ക്യാപ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന കാഗിസോ റബാഡ തന്നെയാണ് ഡല്‍ഹിയുടെ ബൗളിംഗ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 27 വിക്കറ്റുകളാണ് റബാഡ ഇതുവരെ സ്വന്തമാക്കിയത്. ആന്റിച്ച് നോര്‍ച്ചെയുടെ പേസും മാര്‍ക്കസ് സ്റ്റോയിനിസിന്റെ തന്ത്രവും ഡല്‍ഹിയ്ക്ക് കരുത്തേകും. അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരും മികച്ച ഫോമിലാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക