ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അശാസ്ത്രീയമായ യാത്ര നിരക്ക് വർദ്ധനവിനെതിരെ എൻ.സി.പി ലക്ഷദ്വീപ് ഘടകം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.

0
313

കവരത്തി: ലക്ഷദ്വീപ് കപ്പൽ ഗതാഗത മേഖലയിലെ നിരക്ക് വർദ്ധനവിനെതിരെ എൻ. സി. പി ലക്ഷദ്വീപ് ഘടകം തലസ്ഥാന ദ്വീപായ കവരത്തിയിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.

ദിപിലെ തെരെഞ്ഞെടുക്കപ്പെട്ട എം പി, പ്രസിഡന്റ് കം ചിഫ് കൗൺസിലർ, പഞ്ചായത്തുകൾ ഇവരുമായി മുൻകൂറായി കുടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ കൈ കൊണ്ട കപ്പൽ ടിക്കറ്റ് നിരക്ക് വർദ്ധനവ് ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് നേതാക്കൾ ആരോപിച്ചു. തുടർ ദിവസങ്ങളിൽ 10 ദ്വീപുകളിലേക്കും പ്രതിഷേധങ്ങൾ വ്യാപിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

എൻ. സി. പി സംസ്ഥാന ജനറൽ സെക്രട്ടറി പി മുഹ്സിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എൻ.സി. പി കവരത്തി യുണിറ്റ് പ്രസിഡൻ്റ് ടി പി അബ്ദുൽ റസ്സാഖ്, എൻ. വൈ.സി സംസ്ഥാന പ്രസിഡൻ്റ് തബീബുൽ ആലം എന്നിവർ പ്രതിഷേധ ധർണ്ണയിൽ സംസാരിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here