ഡൽഹി: യുപിഎ അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയാ ഗാന്ധി ഒഴിയില്ല. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഈ സ്ഥാനത്തേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങളെ കോണ്‍ഗ്രസ് തള്ളി. യുപിഎ അധ്യക്ഷ സ്ഥാനത്ത് നിന്ന് സോണിയ മാറുന്ന കാര്യത്തില്‍ ഇതുവരെ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് എഐസിസി നേതാക്കള്‍ പറഞ്ഞു. ശരത് പവാര്‍ കര്‍ഷക വിഷയവുമായി ബന്ധപ്പെട്ട് യുപിഎയിലെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ഇതോടെയാണ് അദ്ദേഹം യുപിഎയെ നയിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
കടപ്പാട്: OneIndiaMalayalam
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക