കോഴിക്കോട് : കടൽകടന്നെത്തിയൊരു താരം കോഴിക്കോട്ട് വിജയക്കുതിപ്പ് തുടരുകയാണ്. ജില്ലാ അത്ലറ്റിക്സ് ചാംപ്യൻഷിപ് അണ്ടർ 16 വിഭാഗത്തിൽ ലോങ് ജംപിൽ സ്വർണവും ജാവലിൻ ത്രോയിൽ വെള്ളിയും നേടിയ മുബസ്സിന മുഹമ്മദ് ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് സ്വദേശിയാണ്. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലാണ് മുബസ്സിന പരിശീലിക്കുന്നത്.

മാർച്ചിൽ കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ദക്ഷിണമേഖല ജൂനിയർ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാനെത്തിയ മുബസ്സിന കേരളത്തിൽ പരിശീലനം നടത്താൻ തീരുമാനിക്കുകയായിരുന്നു. മലബാർ സ്പോർട്സ് അക്കാദമിയിൽ എത്തിയ ശേഷം ആദ്യ ചാംപ്യൻഷിപ്പിൽ തന്നെ സ്വർണം കൊയ്തെടുത്തിരിക്കുകയാണ് മുബസ്സിന
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക