ആന്ത്രോത്ത്: ചരിത്രമുറങ്ങുന്ന ആന്ത്രോത്ത് ജുമുഅത്ത് പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ന് ജുമുഅ നിസ്ക്കാരാനന്തരം ആന്ത്രോത്ത് ദ്വീപിലെ സയ്യിദന്മാരും പണ്ഡിതന്മാരും മുത്തവല്ലിമാരും ഖാളി സയ്യിദ് മുസ്തഫാ സഖാഫി, നാഇബ് ഖാളി സയ്യിദ് ഹുസൈൻ സഖാഫി എല്ലാവരും ചേർന്ന് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സയ്യിദ് ഹുസൈൻ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
1401 വർഷങ്ങൾക്ക് മുമ്പ് ഇസ്ലാമിന്റെ ഒന്നാം ഖലീഫയായിരുന്ന അബൂബക്കർ സിദ്ദീഖ് (റ) യുടെ പൗത്രനായ ഹസ്റത്ത് മുമ്പ് മൗലാ ഉബൈദുള്ളാഹ്(റ) തങ്ങളുടെ കരങ്ങളാൽ സ്ഥാപിതമായതാണ് ആന്ത്രോത്ത് ജുമുഅത്ത് പള്ളി. മുത്ത് നബി (സ) സ്വപ്നദർശനത്തിലൂടെ നിർദേശിച്ചതനുസരിച്ചാണ് ഇസ്ലാമിക പ്രബോധനത്തിനായി മുമ്പ് മൗലാ തങ്ങൾ ലക്ഷദ്വീപുകളിൽ എത്തുന്നത്. ആ പ്രബോധന ചരിത്രം വിശാലവും നിരവധി കറാമത്തുകൾ കൊണ്ട് സമ്പന്നവുമാണ്.
പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അഭ്യുദയകാംക്ഷികളുടെ നിസ്സീമമായ സഹകരണം അനിവാര്യമാണെന്ന് സയ്യിദ് ഹുസൈൻ തങ്ങൾ പറഞ്ഞു.

ഇന്ന് നമ്മുടെ മുന്നിലുള്ള ദൗത്യം, ഭംഗിയും പ്രൗഡിയും ഒട്ടും കുറയാത്ത പുതിയ മസ്ജിദാണ്. എല്ലാവരേയും ഉൾക്കൊള്ളുന്ന വിശാലതയും,
എല്ലാവരും ഉൾക്കൊള്ളുന്ന ആശയവും , ഇസ്ലാമിക ആദർശവും കെട്ടി ഉറപ്പിക്കുന്ന പടച്ചോന്റെ സുന്ദര ഭവനം. അതിന് വേണ്ടി സഹായം ചെയ്യുന്ന കരങ്ങൾക്ക് നാഥൻ കണക്കറ്റ ഗുണം നൽകട്ടെ. പ്രിയരെ പ്രബോധകർ പ്രഭ നൽകിയ പ്രസിദ്ധ മസ്ജിദ് എത്രയും പെട്ടെന്ന് പണി തീരേണ്ടതുണ്ട്. നിങ്ങളുടെ അകമഴിഞ്ഞ സഹായം പ്രതീക്ഷിക്കുന്നു.
സംഭാവനകൾ അയക്കേണ്ടത്:
Androth Juma Masjid Renovation Fund.
A/c.No: 99523070002530
IFSC: CNRB 0019952.
Canara Bank
Branch: Androth
അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക:
പി.എസ്.എം.കെ. ഉബൈദുള്ള +919447667616
പി.എസ്.എം ഹുസൈൻ സഖാഫി +919447424991
പി.എസ്.എം സഫിയുള്ളാ +919446152786
പി.എസ്.എം ലിയാവുദ്ധീൻ +919447667374
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക