കവരത്തി: തൊഴിലാവസരങ്ങളുമായി പുതിയ പദ്ധതികൾക്ക് അനുമതി നൽകി ലക്ഷദ്വീപ് ഖാദി ഗ്രാമ വ്യവസായ വകുപ്പ്. ഈമാസം അഞ്ചിന് നടന്ന ലക്ഷദ്വീപ് ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ 86ാമത് യോഗത്തിലാണ് തീരുമാനം. വൈസ് ചെയർപേഴ്സൺ പി. പി. ആമിനാബി അദ്ധ്യക്ഷത വഹിച്ചു, വ്യവസായ വകുപ്പ് ഡയറക്ടർക്ക് പുറമെ എക്സിക്യൂട്ടീവ് ഓഫീസർ ആരിഫ് നെടിയത്ത്, മറ്റു ഉന്നത ഉദ്യോഗസ്ഥ൪ യോഗത്തിൽ പങ്കെടുത്തു.

ഖാദി ബോർഡിന്റെ മുഖ ഛായ മാറ്റുന്ന പുതിയ പദ്ധതികൾ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് യോഗത്തിൽ പറഞ്ഞു. .
കവരത്തിയിൽ പ്രകൃതി സൌഹാ൪ദ്ദ തുണി സഞ്ചി നിർമ്മാണയുണിറ്റ് തുടങ്ങാനാവശ്യമായ യന്ത്രസാമഗ്രികൾ എത്തിയിട്ടുണ്ട് . കവരത്തി, അമിനി, ആന്ത്രോത്ത്, കല്പേനി എന്നീ ദ്വീപുകളിലെ പഴകിയ സാധന സാമഗ്രികൾ ലേലം ചെയ്യുന്നതോടൊപ്പം പുതിയ യൂണിറ്റുകൾ പ്രവ൪ത്തനം ആരംഭിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക