ആന്ത്രോ ഗെയിംസ്; മൂന്നാം വാർഡ് ജേതാക്കൾ. മികച്ച താരം സൈനുൽ ആബിദ് സി.എൽ

0
1117
ആന്ത്രോത്ത്: ആന്ത്രോ ഗെയിംസിന്റെ ഭാഗമായി നടത്തിയ വാർഡ് തല ഫുട്ബോൾ ടൂർണമെന്റിൽ മൂന്നാം വാർഡ് ജേതാക്കൾ. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ഏഴാം വാർഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മൂന്നാം വാർഡ് പ്രഥമ ആന്ത്രോ ഗെയിംസിന്റെ ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്. പതിനേഴാം നമ്പർ താരം സൈനുൽ ആബിദ് സി.എൽ ആണ് മൂന്നാം വാർഡിന് വേണ്ടി വിജയ ഗോൾ നേടിയത്. സൈനുൽ ആബിദ് തന്നെയാണ് മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ ഒരു ഗോൾ നേടിക്കൊണ്ട് മുന്നിട്ടു നിന്ന മൂന്നാം വാർഡ് കളി തീരുന്നത് വരെ അവരുടെ ആധിപത്യം തുടർന്നു. സമനില ഗോളിന് വേണ്ടി ഏഴാം വാർഡ് താരങ്ങൾ പലകുറി ശ്രമിച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായില്ല. 25000/- രൂപയും ട്രോഫിയും അടങ്ങുന്നതാണ് ജേതാക്കൾക്കുള്ള സമ്മാനം. റണ്ണേഴ്സ് അപ്പായ ഏഴാം വാർഡിന് 15000/- രൂപയും ട്രോഫിയും സെക്കന്റ് റണ്ണേഴ്സ് അപ്പ് ആയ അഞ്ചാം വാർഡിന് 10,000/- രൂപയും ട്രോഫിയും അടങ്ങുന്ന അവാർഡ് സമ്മാനിച്ചു. ആന്ത്രോ ഗെയിംസിന്റെ ആദ്യ മത്സര ഇനമായി നേരത്തെ നടത്തിയ  വോളീബോൾ ടൂർണമെന്റിലും മൂന്നാം വാർഡ് തന്നെയാണ് കിരീടം സ്വന്തമാക്കിയത്.
www.dweepmalayali.com
ടൂർണമെന്റിലെ മികച്ച കളിക്കാർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. മികച്ച ടീം മാനേജറായി നാലാം വാർഡിന്റെ പി.പി മുഹമ്മദ് ഇർഫാദിനെയും മികച്ച പരിശീലകനായി പത്താം വാർഡിന്റെ അവ്വൽ ഹംസയെയും തിരഞ്ഞെടുത്തു. മൂന്നാം വാർഡിന് വേണ്ടി 21-ആം നമ്പർ ജഴ്സി അണിഞ്ഞ ഷമീർ ശൈഖ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
www.dweepmalayali.com
 അവാർഡുകൾക്ക് അർഹരായ മറ്റ് താരങ്ങൾ. മികച്ച മിഡ് ഫീൽഡർ: സൽമാനുൽ ഫാരിസ് 6(വാർഡ് 3), മികച്ച പ്രതിരോധ താരം: സബീർ കെ 8(വാർഡ് 5), മികച്ച സ്ട്രൈക്കർ: എ.ഐ ജലാലുദ്ദീൻ 11(വാർഡ് 7), പ്രോമിസിങ്ങ് പ്ലയർ: കമാലുദ്ധീൻ കെ (വാർഡ് 9), ഫെയർ പ്ലയർ: അബ്ദുൽ റഹ്മാൻ കെ 22(വാർഡ് 5), ടൂർണമെന്റിലെ ആദ്യ ഗോൾ: റസാ മുറാദ് (വാർഡ് 11)
www.dweepmalayali.com
ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് ഇന്നലെ വിജയ ഗോൾ നേടിയ സൈനുൽ ആബിദ് സി എൽ തന്നെയാണ്. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ആബിദിന് പ്രത്യേക ട്രോഫി നൽകി ആദരിച്ചു. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് ലക്ഷദ്വീപ് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ശ്രീ.ടി.കാസിം 10,000/- രൂപയുടെ ക്യാഷ് അവാർഡ് വാഗ്ദാനം നൽകിയിരുന്നു. ടൂർണമെന്റിൽ ഏഴ് ഗോളുകൾ നേടിയ അഞ്ചാം വാർഡിന്റെ ഏഴാം നമ്പർ താരം അബ്ദുൽ ഹക്കീം ഈ അവാർഡിന് അർഹനായി.
ഏറ്റവും നല്ല അച്ചടക്കമുള്ള ടീമായി തിരഞ്ഞെടുത്ത പന്ത്രണ്ടാം വാർഡിന് പ്രത്യേക അവാർഡ് നൽകി ആദരിച്ചു. ടൂർണമെന്റിന്റെ തുടക്കം മുതൽ അവസാനം വരെ ഗ്രൗണ്ട് ഒരുക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ബക്കർ, സബീർ കെ, മശ്ഹൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനെ ടൂർണമെന്റ് കമ്മിറ്റി പ്രത്യേക സമ്മാനം നൽകി ആദരിച്ചു.
www.dweepmalayali.com
സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത പി.ഡബ്ല്യു.ഡി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.കെ.കെ.മുഹമ്മദ് ഖലീൽ, ആന്ത്രോ ഗെയിംസിന് എല്ലാ പിന്തുണയും നൽകുന്ന വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.തസ്ലീന ബീഗം എന്നിവർക്ക് പ്രത്യേക മൊമെന്റോകൾ നൽകി ആദരിച്ചു.  ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ശ്രീ.എച്ച്. കെ മുഹമ്മദ് റഫീഖ്, എം.ജി.എസ്.എസ്.എസ് പ്രിൻസിപ്പാൾ ശ്രീ.രവീന്ദ്രൻ, ഗേൾസ് സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ജോണി തോമസ്, വി.ഡി.പി മെമ്പർമാരായ ശ്രീമതി.റാഹിൽ, ശ്രീ.ഹുസൈൻ, ശ്രീ.അൻവർ ഹുസൈൻ, മുതിർന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ശ്രീ.ജലാലുദ്ദീൻ, ആന്ത്രോത്ത് റീജിയണൽ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീ.യു.കെ മുഹമ്മദ് ഖാസിം തുടങ്ങിയവർ പങ്കെടുത്തു.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here