ബേപ്പൂർ/ആന്ത്രോത്ത്: കോവിഡിനെത്തുടർന്ന് പ്രതിസന്ധിയിലായ ലക്ഷദ്വീപ്-ബേപ്പൂർ യാത്ര-ചരക്കുനീക്കം പൂർവസ്ഥിതിയിലേക്ക്. ലക്ഷദ്വീപിൽ കോവിഡ് നിയന്ത്രണമുണ്ടായതിനാൽ അവിടേക്ക് ചരക്കുകപ്പലുകളോ ബാർജുകളോ യാത്രക്കപ്പലുകളോ മാസങ്ങളോളം അടുപ്പിച്ചിരുന്നില്ല. നിത്യോപയോഗസാധനങ്ങൾ വൻകരയിൽനിന്ന് അടിയന്തരമായി ദ്വീപിൽ എത്തിക്കേണ്ടിവന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബാർജുകളിൽ ബേപ്പൂർ തുറമുഖത്തുനിന്ന് അവ അയക്കുകയായിരുന്നു. എന്നാൽ, യാത്രക്കപ്പൽ സർവീസ് തുടങ്ങാൻ വീണ്ടും സമയമെടുത്തു.
കഴിഞ്ഞ രണ്ടാഴ്ചയായി യാത്രക്കപ്പലുകളും പിന്നീട് ഉരുക്കളും ചരക്കുമായും ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽനിന്ന് പ്രയാണമാരംഭിച്ചു. ഉരുക്കളിൽ ചരക്ക് ലക്ഷദ്വീപിലേക്ക് അയക്കുന്നതിൽ നേരത്തേ അധികൃതർ ഏർപ്പെടുത്തിയ വിലക്ക് നീക്കി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യാത്രക്കപ്പൽ സർവീസും ചരക്കുകപ്പൽ സർവീസും പുനരാരംഭിച്ചിട്ടുള്ളത്. ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലാണ് ശനിയാഴ്ച യാത്രക്കാരുമായും ചരക്കുമായും ബേപ്പൂർ തുറമുഖത്തെത്തിയത്. ഞായറാഴ്ച യാത്രക്കാരും നിത്യോപയോഗസാധനങ്ങളുമായി കപ്പൽ ദ്വീപിലേക്ക് മടങ്ങി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക