കുട്ടികളിലെ വാക്സിനേഷൻ; നൂറു ശതമാനം പൂർത്തിയാക്കി ലക്ഷദ്വീപ് ഒന്നാം സ്ഥാനത്ത്.

0
611

കവരത്തി: കുട്ടികളിലെ വാക്സിനേഷൻ ഏറ്റവും വേഗം പൂർത്തിയാക്കി ലക്ഷദ്വീപ്. പതിനഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള ഒന്നാം ഘട്ടം വാക്സിനേഷൻ പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശമാണ് ലക്ഷദ്വീപ്.

ഈ മാസം മൂന്നിനാണ് കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചത്. ഒരാഴ്ച കൊണ്ടാണ് 3492 കുട്ടികളിലെ വാക്സിനേഷൻ എന്ന ലക്ഷ്യം പൂർത്തിയാക്കിയത്. പത്ത് ദ്വീപുകളിലെയും സ്കൂളുകളിൽ ഉൾപ്പെടെ നടത്തിയ അവബോധ പരിപാടികളിലൂടെയാണ് ഈ ലക്ഷ്യം പൂർത്തിയാക്കിയത് എന്ന് ജില്ലാ കളക്ടർ അസ്കർ അലി പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ, പതിനെട്ട് വയസ്സിന് മുകളിലുള്ള ആളുകൾ എന്നിവർക്കായുള്ള വാക്സിനേഷനിലും ലക്ഷദ്വീപ് നേരത്തെ മുന്നിൽ എത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ, അറുപത് വയസ്സിന് മുകളിലുള്ളവർ എന്നിവർക്കുള്ള ബൂസ്റ്റർ ഡോസും ഇന്നലെ മുതൽ ലക്ഷദ്വീപിൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെ കൂടുതൽ പ്രതിരോധ മുൻകരുതൽ നടപടികൾ ആരംഭിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. മൂന്നാം തരംഗം നേരിടാൻ ലക്ഷദ്വീപ് തയ്യാറാണെന്നും അതിനു വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here