പോണ്ടിച്ചേരി: കായിക അധ്യാപന രംഗത്ത് അഭിമാന നേട്ടവുമായി അഗത്തി ദ്വീപ് സ്വദേശി ഡോ.ദിൽഷിത്ത് അസീസുൽ കബീർ. പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സിൽ പി.എച്ച്.ഡി കരസ്ഥമാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ഡോ.സുൽത്താനയുടെ ശിക്ഷണത്തിൽ പഠനം പൂർത്തിയാക്കിയ ദിൽഷിത്ത് കഴിഞ്ഞ ദിവസം വൈവ പരീക്ഷ പൂർത്തിയാക്കി. വൈവ പരീക്ഷക്ക് മേൽനോട്ടം വഹിച്ച എക്സാമിനർ കണ്ണൂർ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.കെ.സുരേഷ് കുട്ടി ദിൽഷിത്തിന് ഡോക്ടറേറ്റ് നൽകുന്നതിന് സർവ്വകലാശാലയോട് ശുപാർശ ചെയ്തു. www.dweepmalayali.com

ദിൽഷിത്ത് കബീറിന് പി.എച്ച്.ഡി നൽകിക്കൊണ്ടുള്ള സർവ്വകലാശാലയുടെ വിജ്ഞാപനം ഉടൻ തന്നെ ഉണ്ടാവും. കായിക മേഖലയിലെ പഠനത്തിന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ലക്ഷദ്വീപുകാരനാണ് ദിൽഷിത്ത്. അഗത്തി ദ്വീപ് സ്വദേശി ശ്രീ.പി.അബ്ദുൽ ജബ്ബാറിന്റെയും പരേതയായ കീളാ ഇല്ലം സുബ്ഹാന ബീഗത്തിന്റെയും മകനാണ്.
കടപ്പാട്: ജവാദ് കവരത്തി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക