സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ.ജവഹർലാൽ നെഹ്രുവിനെ കുറിച്ച് ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡന്റ് ഹംദുള്ള സഈദ് നടത്തിയ പരാമർശം സാമൂഹ്യ മാധ്യമങ്ങൾക്ക് പിന്നാലെ പ്രമുഖ മലയാള ദിനപത്രമായ മാധ്യമത്തിലും റിപ്പോർട്ട് ചെയ്തത് ഇന്നലെ ദ്വീപ് മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഹംദുള്ള സഈദ് ജവഹർലാൽ നെഹ്റുവിനെ പ്രകീർത്തിക്കുകയായിരുന്നു എന്ന കോൺഗ്രസ് വിശദീകരണം മാധ്യമം പത്രം വീണ്ടും റിപ്പോർട്ട് ചെയ്തു. മാധ്യമം പത്രത്തിൽ വന്ന റിപ്പോർട്ടിന്റെ പൂർണ്ണ രൂപം വായിക്കാം.
ആലപ്പുഴ: ലക്ഷദ്വീപ് കടമത്തിൽ കഴിഞ്ഞ ദിവസം നടന്ന കോണ്ഗ്രസ് പരിപാടിയിൽ സംസാരിച്ച ഹംദുള്ള സഈദ് രാജ്യം അഭിമുഖികരിച്ച ഭക്ഷ്യക്ഷാമം നേരിടാൻ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രവർത്തനങ്ങളെ പ്രകൃതിക്കുക യായിരുന്നു എന്ന് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോണ്ഗ്രസ് കമ്മിറ്റി.
വിഭജന കാലഘട്ടത്തിൽ രാജ്യം നേരിട്ട വിഭവപരിമിതി മറികടന്ന് രാഷ്ട്രനിർമിതിക്ക് നെഹ്റു നടത്തിയ പരിശ്രമങ്ങളെ ഉയർത്തികാണിക്കുകയായിരുന്നു കമ്മിറ്റി പ്രസിഡന്റ്കൂടിയായ ഹംദുള്ള.
പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്യാനുള്ള ശ്രമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണു ള്ളതെന്നും കമ്മിറ്റി ഭാരവാഹികൾ വിശദീകരണകുറിപ്പിൽ അറിയിച്ചു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയ രണ്ടാം പഞ്ചവത്സര പദ്ധതികാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളെയാണ് പ്രസംഗത്തിൽ വിശദീകരിച്ചത്.
എന്നാൽ, വാക്കുകൾ വളച്ചൊടിച്ചതിലൂടെ അദ്ദേഹം മുന്നോട്ടു വച്ച ആശയമായിരുന്നില്ല വാർത്തയിൽ വന്നത്.
പ്രതികൂല അവസ്ഥയിൽ ഇന്ത്യയെ സാമ്പത്തികമായി ഉയർത്തികൊണ്ടുവരാൻ നെഹ്‌റു നടത്തിയ ശ്രമങ്ങളായിരുന്നു പ്രസംഗത്തിന്റെ കാതലെന്നും കമ്മിറ്റി വിശദീകരിചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക