ഫ്‌ളക്‌സ് ബോർഡുകൾ നിരോധിച്ച് ഹെെക്കോടതി; കോടതി വിധി ലക്ഷദ്വീപിൽ കർക്കശമാക്കുമോ?

0
640
www.dweepmalayali.com

കൊച്ചി: തിരഞ്ഞെടുപ്പിൽ ഫ്ളക്‌സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. സ്വകാര്യ ഹർജി സമർപ്പിച്ചതിനെ തുടർന്നാണ് ഹെെക്കോടതിയുടെ നടപടി. തിരഞ്ഞെടുപ്പ് സമയത്ത് ഫ്ളക്‌സ് ബോർഡുകൾ കൂടുതൽ ഉപയോഗിക്കുമെന്നും, ഇത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതിനാൽ കോടതി അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം എന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിനായി ഉപയോഗിക്കാവൂ എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് കേരളത്തിലെ സ്ഥാനാർത്ഥികളിൽ പലരും ഫ്ലക്സിന് സമാനമായ കാലക്രമേണ ദ്രവിച്ചുപോകുന്ന തുണികളിൽ ബാനറുൽ പ്രിന്റ് ചെയ്ത് തുടങ്ങിക്കഴിഞ്ഞു. കേരള ഹൈക്കോടതിയുടെ കീഴിൽ വരുന്ന പ്രദേശമായത് കൊണ്ട് തന്നെ ഫ്ലക്സ് നിരോധനം ലക്ഷദ്വീപിലും കർക്കശമാക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. പ്രമുഖ സ്ഥാനാർത്ഥികളെല്ലാം ആദ്യമേ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു കൊണ്ട് പ്രചാരണ പരിപാടികൾ നടത്തി വരികയാണ്. കോടതി വിധി കർശനമായി നടപ്പാക്കിയാൽ ഇത് പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ഒരു പോലെ സാമ്പത്തിക ബാധ്യതയാവും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here