നാഷണല്‍ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിൽ സ്വർണ നേട്ടവുമായി മുബസ്സിന മുഹമ്മദ്

0
93

ഉടുപ്പി: 18ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ സ്വർണം നേടി ലക്ഷദ്വീപിന്റെ മുബസ്സിന മുഹമ്മദ്. 5.83 മീറ്റര്‍ ചാടിയാണ് മുബസ്സിന ഈ സുവർണ നേട്ടം സ്വന്തമാക്കിയത് . ഈ വിജയത്തോടെ ഏപ്രില്‍ 22ന് ഉസ്ബാക്കിസ്താനിലെ താജ്ഖണ്ഡില്‍ നടക്കുന്ന അഞ്ചാമത് ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിനും മുബസ്സിന യോഗ്യത നേടി. ഉടുപ്പുയിലാണ് 18ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

മാര്‍ച്ച് 10 ന് തുടങ്ങിയ 18ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 12ന് സമാപിക്കും. മാര്‍ച്ച് 11നും 12നും നടക്കുന്ന ഹെപ്റ്റാതലണിലും മുബസ്സിന മത്സരിക്കും. ലോങ് ജമ്പില്‍ മുബസ്സിന മാത്രമാണ് ഏഷ്യന്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. 5.81 ആയിരുന്നു ഏഷ്യന്‍ മത്സരത്തിലേക്കുള്ള യോഗ്യത എന്നാല്‍ 5.83 ചാടിയാണ് മുബസ്സിന ഏഷ്യൻ മത്സരങ്ങൾക്ക് യോഗ്യത നേടിയത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here