മാഗ്‌നറ്റിക് സ്ട്രിപ്പുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബർ 31ന് ശേഷം അസാധു : ആർ.ബി.ഐ

0
577

ന്യൂഡല്‍ഹി: (www.dweepmalayali.com)മാഗ്‌നറ്റിക് ഡെബിറ്റ് കാര്‍ഡുകള്‍ക്കു വിട. മാഗ്‌നറ്റിക് സ്ട്രിപ്പുള്ള കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാകും. സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇ.എം.വി. കാര്‍ഡുകളിലേക്കു മാറാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നു ബാങ്കുകള്‍ നടപടി വേഗത്തിലാക്കി. മാഗ്‌നറ്റിക് ഡെബിറ്റ് കാര്‍ഡുകള്‍ ഡിസംബർ 31ന് ശേഷം അസാധുവാകുമെന്നു ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലര്‍ നല്‍കിത്തുടങ്ങി. പല ബാങ്കുകളും ഇ.എം.വി. കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കാന്‍ നടപടി തുടങ്ങി. തുടര്‍ന്ന് 30 ദിവസത്തിനകം പഴയ കാര്‍ഡ് അസാധുവാകും. ചിലപ്പോള്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്.എം.എസായും ഉപയോക്താക്കളെ അറിയിക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ട്.
പുതിയ കാര്‍ഡുകളുടെ പിന്‍നമ്പര്‍ ബ്രാഞ്ചില്‍ നിന്നു നേരിട്ടു കൈപ്പറ്റണം. നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ചതിനാലാണ് ഇ.എം.വി. കാര്‍ഡുകളിലേക്കു മാറുന്നത്. യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് ഇ.എം.വി.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here