ലക്ഷദ്വീപിലെ സ്കൂൾ യൂനിഫോം ഉത്തരവ് പുനപ്പരിശോധിക്കണം: എസ് കെ എസ് എസ് എഫ്

0
478

കോഴിക്കോട്: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സ്കൂൾ യൂനിഫോം ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഒരു പ്രദേശത്തെ ജനവികാരത്തെ പൂർണമായി അവഗണിച്ചാണ് കേന്ദ്ര സർക്കാർ വിവിധ പരിഷ്കാരങ്ങൾ ലക്ഷദ്വീപ് ജനതക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. ഒരു ജനതയെ സാംസ്കാരികമായി നശിപ്പിക്കാനും അവരുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും ഇല്ലായ്മ ചെയ്യാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും യോഗം അഭ്യർത്ഥിച്ചു.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി,
സത്താർ പന്തലൂർ ,സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട് , ഹബീബ് ഫൈസി കോട്ടോപാടം, താജു ദ്ധീൻ ദാരിമി പടന്ന,ബഷീർ അസ് അദി നമ്പ്രം,
ആശിഖ് കുഴിപ്പുറം , ഒ പി അഷ്‌റഫ്‌ ,അൻവർ മുഹ്‌യുദ്ധീൻ ഹുദവി , ഇസ്മായിൽ യമാനി , അനീസ് റഹ്മാൻ മണ്ണഞ്ചേരി ,
അബ്ദുൽ ഖാദർ ഹുദവി , ത്വാഹ നെടുമങ്ങാട് , ഡോ. കെ ടി ജാബിർ ഹുദവി , സലീം റഷാദി , സയ്യിദ് മുബശ്ശിർ തങ്ങൾ ജമലു ല്ലൈലി , ജലീൽ ഫൈസി അരിമ്പ്ര , അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി , മുജീബ് റഹ്മാൻ അൻസ്വരി, നൗഷാദ് ഫൈസി എം , ഷഹീർ അൻവരി പുറങ്ങ് , അബൂബക്കർ യമാനി , ശമീര്‍ ഫൈസി ഒടമല , സി. ടി ജലീല്‍ പട്ടർകുളം , സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, മുഹ്യുദ്ദീൻ കുട്ടി യമാനി വയനാട് , റിയാസ് റഹ്‌മാനി മംഗലാപുരം , അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ്‌ ഫൈസി മണിമൂളി, അലി വാണിമേൽ, മുഹമ്മദ്‌ ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വർക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here