വിവാദ യൂണിഫോം പരിഷ്‌കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.യൂ.ഐ വിദ്യാഭ്യാസ സെക്രട്ടറിയെ കണ്ടു. പൂർണ്ണ പിന്തുണയുമായി ലക്ഷദ്വീപ് യൂത്ത് കോണ്ഗ്രസ്.

0
306

കവരത്തി: ദ്വീപിന്റെ സംസ്കാരത്തെ തച്ചുടക്കുന്ന, വിദ്യാർഥികളുടെ ആത്മവിശ്വാസം തകർക്കുന്ന പുതിയ യൂണിഫോം പരിഷ്‌കാരം പിന് വലിക്കണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് എൻ.എസ്.യു.ഐ നേതൃത്വം വിദ്യാഭ്യാസ സെക്രട്ടറിയേയും വിദ്യാഭ്യാസ ഡയറക്ടറെയും കണ്ട് ചർച്ച നടത്തി. എൻ.എസ്.യു സംസ്ഥാന സെക്രട്ടറി അജാസ് അക്ബർ, ലുക്മാൻ ഡിസ്ട്രിക്ട് കോണ്ഗ്രസ്സ് പ്രസിഡന്റ് എം.ഐ.ആറ്റക്കോയ എന്നിവരാണ് കവരത്തിയിൽ അധികാരികളെ കണ്ടത്.

Advertisement

ഏറെ ആശങ്കയുളവാക്കുന്ന പെണ്കുട്ടികളുടെ ഹാഫ് സ്കർട്ട് ഒഴിവാക്കണമെന്നും ആണ്കുട്ടികൾക്കുള്ള ട്രൗസർ അടക്കമുള്ള വിഷയങ്ങളിൽ വേണ്ട പുന പരിശോധനകൾ നടത്തണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരുമെന്ന് നേതാക്കൾ വ്യക്തമാക്കി.

Advertisement

എൻ.എസ്.യു.ഐ ഈ വിഷയത്തിൽ നടത്തുന്ന മുഴുവൻ നീക്കങ്ങൾക്കും ലക്ഷദ്വീപ് യൂത്ത് കോണ്ഗ്രസ്സിന്റെ പൂർണ്ണ പിന്തുണയുണ്ടാവുമെന്ന് ലക്ഷദ്വീപ് യൂത്ത് കോണ്ഗ്രസ് സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here