കവരത്തി: ജനപ്രതിനിധികളോടും എസ്.എം.സി ഭാരവാഹികളോടും കൂടിയാലോചന നടത്താതെ എകപക്ഷിയമായി ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ച പുതിയ യുണിഫോം നയത്തിനെതിരെ വിദ്യാഭ്യാസ സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടറെയും കണ്ട് എൻ.സി.പി ശക്തമായ പ്രതിഷേധം അറിയിച്ചു. ലക്ഷദ്വീപിന്റെ സംസ്കാരത്തിന് വിരുദ്ധമായ രീതിയിൽ ഉള്ള യുണിഫോം ഒരു കാരണവശാലും അംഗീകരിക്കുകയിലെന്നും നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധത്തിന് ലക്ഷദ്വീപ് ഭരണകൂടം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും എൻ.സി.പി നേതാക്കൾ വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. പി. മുഹ്‌സിൻ (എൻ.സി.പി ജനറൽ സെക്രട്ടറി), ടി. പി റസാഖ് (എൻ.സി.പി പ്രസിഡന്റ് കവരത്തി), നിസാമുദ്ദീൻ (കവരത്തി പഞ്ചായത്ത് അംഗം), ഷാഫി (എൻ.വൈ.സി), എൻ. സാദിഖ് (എൻ.വൈ.സി), ഷാജഹാൻ (എൻ.സി.പി) എന്നിവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക