ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച മുതല്‍ ഘട്ടം ഘട്ടമായാണ് ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മേയ് 17ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.
ആദ്യ ഘട്ടത്തില്‍ 15 സര്‍വീസുകളാണ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍നിന്നുമാണ് എല്ലാ സര്‍വീസുകളും ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തേയ്ക്കും സര്‍വീസുണ്ട്.
തിരുവനന്തപുരത്തിനു പുറമേ അഗര്‍ത്തല, ദിബ്രുഗഡ്, ഹൗറ, പാറ്റ്ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെന്റട്രല്‍, അഹമ്മദാബാദ്, ജമ്മു തവി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.
തിങ്കളാഴ്ച വൈകുന്നേരം നാല് മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഐആര്‍സിടിസിയുടെ വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വിതരണം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക