കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് കാണാതായ ചെത്ത്ലാത്ത് ദ്വീപ് സ്വദേശിയും മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിയുമായ ഇഹ്സാനെ തിരിച്ചു കിട്ടി. ബംഗളൂരുവിൽ നിന്നാണ് ഇഹ്സാനെ തിരിച്ചു കിട്ടിയത്. ഇശൽ മറിയത്തിന്റെ പിതാവും കടമത്ത് ദ്വീപ് സ്വദേശിയുമായ സഹോദരന്റെ അടുത്താണ് ഇപ്പോൾ ഉള്ളത്. ചോദ്യങ്ങളോടൊന്നും ഇപ്പോൾ ഇഹ്സാൻ കാര്യമായി പ്രതികരിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ സഹോദരൻ ശാഹിദ് ഫസൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. വിഷമ ഘട്ടത്തിൽ കൂടെ നിന്ന എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക