ബി.എഡ് സെന്റർ 2018-20 അധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു

0
758

തേഞ്ഞിപ്പലം: കവരത്തി ബി.എഡ് സെന്ററിലെ 2018-20 അധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ കവരത്തിയിൽ നൽകുന്ന ബി.എഡ് കോഴ്സിന് ആകെ 50 സീറ്റാണ് അനുവദിച്ചിരിക്കുന്നത്. ഗണിതം, ഇംഗ്ലീഷ്, അറബിക്, നാച്ച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം പൂർത്തിയായവർക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ പ്രിൻസിപ്പാൾ, കോളേജ് ഓഫ് എജ്യുക്കേഷൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ, കവരത്തി എന്ന വിലാസത്തിൽ അയക്കുക. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഈ മാസം 20-ന് മുമ്പായി എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബി.എഡ് സെന്ററുമായി ബന്ധപ്പെടുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here