കാസര്‍കോട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി തൊഴിലാളി യൂനിയനുകള്‍ ഒരുമിച്ച് സമരം നടത്തി. കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കിവരുന്ന കിരാത നടപടിയില്‍ പ്രതിഷേധിക്കുക, അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ സമരം നടന്നത്.
വിദ്യാനഗര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം എസ് ടി യു ജില്ലാ പ്രസിഡണ്ട് അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ സെക്രടറി രവീന്ദ്രന് കെ അധ്യക്ഷത വഹിച്ചു. ഐ എന്‍ ടി യു സി ജനറല്‍ സെക്രടറി എ ശാഹുല്‍ ഹമീദ് സ്വാഗതം പറഞ്ഞു. മുത്വലിബ് പാറക്കെട്ട്, സുബൈര്‍ മാര, വി സി മാധവന്, വിനോദ് സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക