തിരുവനന്തപുരം: ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് പിന്‍വലിക്കുക എന്നാഹ്വാനം ചെയ്തുകൊണ്ട് വിമന്‍ജസ്റ്റിസ് സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കുകയാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് അറിയിച്ചു.
കോവിഡ് പ്രോട്ടോകോളുകള്‍ തകിടം മറിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ഒരു ജൈവായുധ ആക്രമണത്തിന് സമാനമാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഐഷ സുല്‍ത്താനയെ വേട്ടയാടാനുള്ള സംഘ് പരിവാര്‍ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തുവാന്‍ ആഹ്വാനം ചെയ്തും ആയിഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുമാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്.

കോവിഡ് മഹാമാരി രാജ്യത്ത് താണ്ഡവമാടിയപ്പോഴും ലക്ഷദ്വീപിനെ സുരക്ഷിതമാക്കിയത് അവിടെ ഉണ്ടായിരുന്ന കര്‍ശനമായ നിയന്ത്രണങ്ങളായിരുന്നു. അവയൊക്കെയും ഒറ്റയടിക്ക് നീക്കി ലക്ഷദ്വീപിലും മഹാമാരിയെ ക്ഷണിച്ചു വരുത്തിയത് പ്രഫുല്‍ ഘോഡ പട്ടേലിന്റെ നടപടികള്‍ മാത്രമാണ്.
സത്യം വിളിച്ചു പറയുന്നവരെ കേസില്‍ കുടുക്കുവാനുള്ള ഗൂഢാലോചനക്കെതിരെ ജനാധിപത്യപരവും ജനകീയവുമായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടണമെന്നും ജബീന ഇര്‍ഷാദ് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക