കവരത്തി/ചെത്ത്ലത്: ചലച്ചിത്ര പ്രവർത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബി.ജെ.പിയിൽ കൂട്ടരാജി. ലക്ഷദ്വീപ് ബി.ജെ.പി സെക്രട്ടറി അബ്ദുൾ ഹമീദ് മുള്ളിപ്പുര, വഖഫ് ബോർഡ് അംഗങ്ങളായ ഉമ്മുൽ കുലുസ് പുതിയപുര, സൈഫുള്ള പക്കിയോട, ബിജെപി ചെത്ത്ലത്ത് ദ്വീപ് സെക്രട്ടറി ജാബിർ സാലിഹത്ത് മൻസിൽ, ബിജെപി അംഗങ്ങളായ അബ്ദു സമദ്, ആൻഷാദ്, അബ്ദുൽ ഷുക്കൂർ, നൗഷാദ് പണ്ടാരം, ചെറിയാക്കോയ കല്ലിലം, ബാദുഷ മൈതാനചെറ്റ, മുഹമ്മദ് യാസീൻ ആർ.എം, മുനീർ മൈദാൻ മാളിക, ആന്ത്രോത്ത് ദ്വീപിൽ നിന്നും ബിസി ചെറിയാക്കോയ എന്നിവരാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. ഐഷാ സുൽത്താനയ്ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് 12 പേരും സമർപ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തിൽ വ്യക്തമാക്കുന്നു.

ചാനല്‍ ചര്‍ച്ചക്കിടെ ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തിലാണ് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കവരത്തി പൊലീസ് കേസെടുത്തത് . ലക്ഷദ്വീപ് ബി.ജെ.പി പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക