മിനിക്കോയ്: മിനിക്കോയ് പോളിടെക്നിക് കോളജിൽ വിദ്യാർത്ഥികളുടെ കഴുത്തിന് പിടിച്ചു വലിച്ചെറിഞ്ഞ സംഭവത്തിൽ വീണ്ടും ന്യായീകരണവുമായി അക്ബർ സി.ഐ രംഗത്ത്. വിദ്യാർത്ഥികളുടെ സമരം തീർത്തും അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ളതാണെന്ന് അക്ബർ സമ്മതിക്കുന്നു. എന്നാൽ, ഇദ്ദേഹം തന്നെയാണ് വിദ്യാർത്ഥികൾ ഗുണ്ടായിസം കാണിക്കുകയാണെന്ന് ആരോപിച്ചത്. സമരം അതിന്റെ സീമകൾ ലംഘിച്ചാൽ എനിക്ക് നിയമം നോക്കിയേ മതിയാവൂ എന്ന് അദ്ദേഹം പറയുന്നു. അപ്പോഴും, വിദ്യാർത്ഥികളുടെ കഴുത്തിന് പിടിച്ചു വലിച്ചെറിയുന്നത് ഏത് നിയമത്തിന്റെ പരിധിയിലാണ് വരുന്നത് എന്ന് അദ്ദേഹം പറയുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് നേരെയുണ്ടാവുന്ന വിമർശനങ്ങഴൺളെ പ്രതിരോധിക്കാനാണ് പുതിയ എഴുത്തുമായി ഇപ്പോൾ അദ്ദേഹം രംഗത്തെത്തിയത്. കുട്ടികളുടെ കഴുത്തിന് പിടിച്ചു വലിച്ചെറിയുന്ന വീഡിയോ ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങളും കണ്ടതാണ്. ഈ ക്രൂരമായ ഗുണ്ടായിസം കാണിച്ച പൊലീസ് തന്നെ താൻ ചെയ്തത് സംരക്ഷണമായിരുന്നു എന്ന നിലയിലാണ് വിശദീകരിക്കുന്നത്. പോലീസ് വിമർശിക്കുന്നവർ സത്യമറിയാതെയാണ് വിമർശിക്കുന്നതെന്നും, അത്തരം വിമർശനങ്ങളെ ആണും പെണ്ണും കെട്ട ശിഖണ്ഡികളുടെ ജൽപനങ്ങളായിട്ടെ ഞാൻ കാണാറുള്ളൂ എന്നും അക്ബർ സി.ഐ പറയുന്നു.
അക്ബർ സി.ഐ ഫൈസ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.
സോഷ്യൽ മീഡിയയിൽ പോലീസിനെ വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. ആരോഗ്യപരമായ വിമർശനങ്ങൾ തീർത്തും നല്ല രീതിയിലെ ഞാൻ കാണാറുള്ളൂ. മിനിക്കോയിയിൽ പോളിടെക്‌നിക് ആരംഭം മുതലേ അവർക്കു വെണ്ട സൗകര്യങ്ങൾ ചെയ്യുവാൻ ആത്മാർത്ഥ മായി ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ മിനിക്കോയ് പോളിടെക്നിക്കിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം തീർത്തും അവകാശ സംരക്ഷണത്തിനു വേണ്ടി തന്നെയാണ്. അതിനെ 100% കുട്ടികളെ ഞാൻ സപ്പോർട്ട് ചെയ്യുന്നുമുണ്ട്. പക്ഷെ സമരം അതിന്റെ സീമകൾ ലംഗിച്ചാൽ എനിക്ക് നിയമം നോക്കിയേ മതിയാവൂ
ഇന്നലെ കുട്ടികളുടെ സമരത്തിനു പിന്തുണ അർപ്പിച്ചു പോളിടെക്‌നികിൽ എത്തിയ ബഹുമാന്യനായ Ex MP ഹംദുള്ള സയീദ്, മുൻ VPCC മുനീർ എന്നിവരോടും ബഹുമാന്യനായ MP PP ഫൈസൽ സാറിന്റെ നിർദ്ദേശപ്രകാരം എത്തിയ ശ്രി. LG ഇബ്രാഹിം DP മെമ്പർ, മുൻ DP മെമ്പർ തൗസീഫ് എന്നിവരോട് ചോദിച്ചു നോക്ക് പോലീസ് ചെയ്തത് ഗുണ്ടായിസം ആണോ സംരക്ഷണ മാണോ എന്ന്. എന്നിട്ട് fb ഇൽ കയറി പോലീസ് നെ വിമർശിക്ക്. സത്യമറിയാതെയുള്ള വിമർശനങ്ങളെ ആണും പെണ്ണും കെട്ട ശിഗണ്ടി കളുടെ ജല്പനങ്ങൾ ആയിട്ടേ ഞാൻ കാണാറുള്ളൂ.
അങ്ങിനെ വിദ്യാർത്ഥി കളോട് സ്നേഹം ഉള്ളവർ ആണെങ്കിൽ മാസങ്ങൾ ആയി മുടങ്ങി കിടക്കുന്ന സ്കോളർഷിപ് അടക്കമുള്ള അവകാശങ്ങൾ വാങ്ങിച്ചു കൊടുക്കാൻ ശ്രമിക്കു.സംരക്ഷിക്കുന്നവനെ വിമർശിക്കുന്നവനെക്കാൾ മിടുക്കരാണ്
ബുദ്ധിമുട്ടുന്നവനെ സഹായിക്കുന്നവൻ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക