കവരത്തി: ലക്ഷദ്വീപിന് സംസ്ഥാന പദവി നൽകണം എന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുവാനും അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ദേശിയ തലത്തിൽ വ്യാപിപ്പിക്കുവാനും സിപിഐയുടെ ലക്ഷദ്വീപ്-കേരള നേതാക്കളുടെ ഓണ്‍ലൈൻ യോഗത്തിൽ തീരുമാനമായി.
കേരളത്തിൽ നിന്നുമുള്ള ബിനോയ് വിശ്വം എം.പി യും സിപിഐ ദേശിയ കൗണ്‍സിൽ അംഗം പന്ന്യൻ രവീന്ദ്രനും ലക്ഷദ്വീപ് സഖാക്കളുടെ ഓണ്‍ലൈൻ യോഗത്തിൽ മുഖ്യ അതിഥികളായി.
കൂടാതെ സിപിഐ ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി സിടി നജ്മുദ്ധീൻ, കവരത്തി സെക്രട്ടറി നസീർ, മുൻ സെക്രട്ടറി സൈതലി ബിരേക്കൽ, കിൽത്താനിൽ നിന്നും സെക്രട്ടറി വാജിബ്, അസിസ്റ്റന്റ് സെക്രട്ടറി അലി അക്ബർ, കോ ഓർഡിനേറ്റർ നൂറുദ്ധീൻ, ആന്ത്രോത്തിൽ നിന്നും സെക്രെട്ടറി സൈനുൽ ആബിദ്, AIYF പ്രതിനിധി മഷ്ഹൂർ, അഗത്തിയിൽ നിന്നും സെക്രെട്ടറി സയ്യിദ് നിസാറും, ജംഹർ, സിയാദ് എന്നിവരും ചേർന്നു.
കൽപേനിയിൽ നിന്നും നിസാമുദീനും സലാഹുദ്ധീൻ തിടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക