കോഴിക്കോട്: ബലിപെരുന്നാളിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ത്വലബ വിംഗ് സംഘടിപ്പിക്കുന്ന “ഈദ് മിലൻ” ലക്ഷദ്വീപ് പെരുന്നാൾ സംഗമം നാളെ വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് കഗ്രാട്ട് ആർട്സ് ഹബ്ബിൽ വെച്ച് നടത്തപ്പെടുന്നു. സംഗമം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് കേരള വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിലുള്ള ദ്വീപുകാർക്ക് ഒന്നിച്ചു കൂടാനുള്ള അവസരമാണ് ഈ പെരുന്നാളിനോടനുബന്ധിച്ച് ഒരുക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും +919188051353 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക