കവരത്തി: നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ലക്ഷദ്വീപിലെ ആദ്യ അണ്ടര്‍ വാട്ടര്‍ ഷോർട്ട് ഫിലിം അണിയറയിൽ ഒരുങ്ങുന്നു. നവാസ് കെ.ആര്‍ സംവിധാനവും ഡി.ഒ.പിയും നിര്‍വഹിക്കുന്ന 12 മിനിറ്റോളം ദൈര്‍ഘ്യമുള്ള ലക്ഷദ്വീപിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ ഷോർട്ട് ഫിലിം റിലീസിനൊരുങ്ങുന്നു. ലക്ഷദ്വീപിലെ പ്രമുഖ യൂട്യൂബര്‍ സാദിഖ് മുഖ്യ കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകത ഈ സിനിമയ്ക്കുണ്ട്.

തിരക്കഥ കേഗും എഡിറ്റര്‍ ഇമാം ഇമ്മിയും ബി.ജി.എം ഇജാസ് കെ.ആറും സൗണ്ട് ഡിസൈനിങ് ഋഷികേഷ് രാഖവനും ലിറിക്‌സ്
അൗരി റഹ്‌മാനും നിർവഹിക്കുന്നു. സല്‍സബീല്‍, സഫറുള്ള, ആസിഫ്ഷ മസൂദ്, ബി.എച്ച് സിദ്ദീഖുവ്വ, നസിമുദ്ധീൻ,
റിയാസ് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക