കലയോടം ഐലന്റ് ടാലന്റ് ഹണ്ട്. ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

0
833
www.dweepmalayali.com

ക്ഷദ്വീപിലെ കലാകാരന്മാരുടെ കഴിവുകൾ കണ്ടെത്തുന്നതിന് വേണ്ടി ഒരു ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. കലയോടം ഐലന്റ് ടാലന്റ് ഹണ്ട് എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ ലക്ഷദ്വീപിലെ കലാകാരന്മാർക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന കലാകാരന്മാർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർ ഈ മാസം പതിനഞ്ചിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നതിന് +91 9633 9086 06 / +91 9496 844 345 എന്നീ നമ്പരുകളിൽ എസ്.എം.എസ് അയക്കാവുന്നതാണ്.

Advertisement

മത്സരവുമായി ബന്ധപ്പെട്ട നിബന്ധനകളും കൂടുതൽ വിവരങ്ങളും താഴെ ചേർക്കുന്നു.
1. നിങ്ങൾ മൽസരിക്കാൻ ഉദ്ധേശിക്കുന്ന മത്സര ഇനത്തിൽ ഉൾപെടുന്ന കാര്യങ്ങൾ (വീഡിയോ, കഥ, തിരകഥ, സംഗീതം, സംഭാഷണം, ഈണം തുടങ്ങിയവ) ഒരു കാരണവശാലും ഇന്റർനെറ്റിൽ നിന്നോ മറ്റോ പകർത്തുവാൻ പാടുള്ളതല്ല.
2. ഒരാൾക്ക് ഒന്നിൽ കൂടുതൽ മത്സര ഇനത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടാതെ ഓരോ ഷോർട്ട് ഫിലിമും 10 മിനുറ്റിൽ കൂടുതൽ ദൈർഘ്യം ഉണ്ടാവാൻ പാടുള്ളതല്ല. മാത്രമല്ല ലക്ഷദ്വീപിലെ കലാകാരന്മാർ മാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളൂ.
3. ഇഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ജസരി എന്നീ ഭാഷകൾ പങ്കെടുക്കുന്ന മത്സര ഇനങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.
4. നിങ്ങൾ മത്സരിക്കുന്ന ഇനം അഥവാ പ്രോഗ്രാം ഇന്റർനെറ്റിലോ സോഷ്യൽ മീഡിയകളിലോ മറ്റ് മീഡിയകളിലോ അപ് ലോഡ് ചെയ്യാനോ ഷയർ ചെയ്യാനോ പാടുള്ളതല്ല.
5. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വീഡിയോകളും ദ്വീപ് ജേണൽ യൂട്യൂബ് ചാനൽ വഴിയും ഫേസ്ബുക്ക് പേജ് വഴിയും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here