ഇടുക്കി അണക്കെട്ടിന്റെയും ചെറുതോണി അണക്കെട്ടിന്റെയും ഷട്ടര്‍ തുറന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഒരു സെക്കന്റില്‍ കുതിച്ചെത്തിയപ്പോൾ ആര്‍ത്തു വിളിക്കുന്ന ജനതയെയാണ് ദൃശ്യമാധ്യമങ്ങളിലൂടെ ഇന്ന് കേരളം കണ്ടത്. എന്തിനെയും നശിപ്പിക്കാന്‍ മാത്രം പ്രഹരശേഷിയുള്ള ഈ ജലം അനേകരുടെ ജീവനെടുക്കുമെന്നും പലരുടെയും താമസസ്ഥലങ്ങളെയും ജീവിത സ്വപ്നങ്ങളെയും തച്ചുടക്കുമെന്നും ഒരുവേള ചിന്തിക്കതെയാണ് ആള്‍ക്കൂട്ടം ആര്‍പ്പു വിളിച്ചത്. ഉരുള്‍പൊട്ടി പ്രളയജലം കുതിച്ചെത്തുമ്പോഴും അണക്കെട്ട് തുറന്ന് വെള്ളം ഒഴുക്കിവിടുമ്പോഴും അതിനുമുന്നില്‍ ‘കാഴ്ച’ കാണാന്‍ നില്‍ക്കുന്നവരെ കേരളത്തിൽ അങ്ങോളമിങ്ങോളം ഇന്ന് കാണുകയുണ്ടായി.
എന്തും ഏതും വിനോദമായി കണ്ട് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ആളാവാന്‍ ശ്രമിക്കുന്നവരാണ് ഈ കാഴ്ചക്കാരിലേറെയും.

കേരളം പ്രളയക്കെടുതി നേരിടുകയാണ്. ഇതുവരെ 29 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോഴും തകരുന്ന പാലങ്ങള്‍ക്ക് മുമ്പില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ പരിശ്രമിക്കുന്ന, ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടമായി മാറിയിരിക്കുന്നു മലയാളികള്‍.
ജലനിരപ്പ് പരിധിയിലധികം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് തുറന്ന പ്രധാന അണക്കെട്ടുകളുടെ അരികില്ലെല്ലാം ഇത്തരം ‘ട്രാജഡി ടൂറിസ്റ്റുകള്‍’ ശല്യക്കാരായി. ദുരന്തം എത്ര കനപ്പെട്ടതായാലും ‘ഞാനുമുണ്ടിവിടെ’ എന്ന പൊങ്ങച്ചപ്രകടനത്തിനായി മാത്രം എത്തുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. അണക്കെട്ടിന്റെ പരിസരത്തുള്ളവരെയും വെള്ളമൊഴുകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയും ഒഴിപ്പിക്കാനും ജാഗ്രതാനിര്‍ദേശം നല്‍കാനും മറ്റും ജില്ലാ ഭരണകൂടങ്ങള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നതിനിടെയാണ് ദൂരസ്ഥലങ്ങളിലുള്ളവര്‍ കാഴ്ചക്കാരായി ഇവിടങ്ങളിലെത്തി അവര്‍ക്കു ശല്യമാകുന്നത്.
ഇടുക്കി അണക്കെട്ട് തുറന്നപ്പോൾ ജനജീവിതങ്ങളെയും അവരുടെ പാർപ്പിടങ്ങളെയും ബാധിക്കുന്ന റിപ്പോർട്ടുകളിലായിരുന്നു കേരളം പൊതുവില്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. അഞ്ചാമത്തെ ഷട്ടറും തുറക്കുമെന്ന വാർത്ത കേട്ടാണ് അസുഖബാധിതയായ കുട്ടിയെ പാലം വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പ് രക്ഷാപ്രവർത്തകർക്ക് ആശുപത്രിയിലെത്തിക്കാൻ സാധിച്ചതും. അതേസമയം ഇരമ്പിയെത്തുന്ന വെള്ളത്തിന്റെ അപകടസാധ്യത മനസ്സിലാക്കാതെ അതിനരികെ നിന്നു ആർപ്പുവിളിക്കുന്ന ആൾക്കൂട്ടത്തെയാണ് കണ്ടത്.
ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള സംഘങ്ങള്‍ ഉള്‍പ്പെടെ എത്തുന്നതിനിടെ പോലീസിനും അഗ്‌നിശമന സേനയ്ക്കുമെല്ലാം ഒരുപോലെ തലവേദനയുണ്ടാക്കുകയാണ് ദുരന്തമാസ്വദിക്കുന്ന ഈ ‘വിനോദസഞ്ചാരികള്‍’.
കടപ്പാട്: മാതൃഭൂമി ഓൺലൈൻ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക