കവരത്തി: ഒന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ലക്ഷദ്വീപിലെ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി നിയമിതനായി. ഈ മാസം 17ന് അദ്ദേഹം ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും.
2000 ജൂലൈയിൽ കൂത്തുപറമ്പ് മുൻസിഫായി ജുഡീഷ്യൽ സർവിസിൽ പ്രവേശിച്ച അനിൽകുമാർ കുമാർ വടക്കൻ പറവൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ മുൻസിഫായും ആറ്റിങ്ങൽ, കോട്ടയം എന്നിവിടങ്ങളിൽ മജിസ്ട്രേറ്റായും പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായും പ്രവർത്തിച്ചു. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻ ജഡ്ജിയായി സേവനമനുഷ്ഠിച്ചു. നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഭാര്യ: ഡോ. ആർ. ഷീല നാഥ് (കോഴിക്കോട് ബീച്ച് ആശുപത്രി അനസ്തേഷ്യ വിഭാഗം). എം.ബി.ബി.എസ് വിദ്യാർഥികളായ ദേബ ബ്രത്, ദേബ പ്രിയ എന്നിവർ മക്കളാണ്.
കടപ്പാട്: മാധ്യമം
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക