ആന്ത്രോത്തിലെ ഗ്യാസ് ഗോഡൗൺ നടത്തിപ്പ് ഗുജറാത്തിലെ കുത്തക കമ്പനിക്കോ? രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുമ്പോൾ നമ്മൾ എന്തിന് തമ്മിലടിക്കണം ? സാമൂഹിക മാധ്യമങ്ങളിലെ ഡോ. സാദിക്കിന്റെ കുറിപ്പ് ചർച്ചയാകുന്നു.

0
709

കൊച്ചി: ആന്ത്രോത്ത് ദ്വീപിലെ ഗ്യാസ് ഗോഡൗൺ ഗുജറാത്തിലെ ഒരു കുത്തക കമ്പനിക്ക് നീണ്ട വർഷത്തേക്ക് ലീസിന് നൽകിയതായി അറിയുന്നു എന്ന് ജെ.ഡി.യു അധ്യക്ഷൻ ഡോ മുഹമ്മദ് സാദിക്. ഫൈസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. രാജ്യത്തെ മുഴുവൻ പ്രതിപക്ഷ കക്ഷികളും ഒന്നിക്കാൻ തുടങ്ങിയിരിക്കുന്നു. ലക്ഷദ്വീപിൽ എസ്.എൽ.എഫിന് ഇപ്പോഴും പ്രസക്തിയുണ്ട്. അദ്ദേഹം പറയുന്നു.

ഫൈസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം.

ആന്ത്രോത്തിലെ ഗ്യാസ് ഗോഡൗൺ, ഗുജറാത്തിലെ ഒരു കുത്തക കോർപൊറേറ്റിന് നീണ്ട വർഷത്തേക്ക് ലീസിന് നൽകിയതായി അറിയുന്നു, അതും പണ്ടാരം ഭൂമി, ഓൺലൈനായിട്ടാണ് റെജിസ്ട്രേഷൻ എന്നറിയുന്നു, ഇതു ശെരിയായ വാർത്തയാണോ? എങ്കിൽ ദ്വീപുകളെ തീറെഴുതുന്നതിൻ്റെ തുടക്കമാണോ?
ഇന്ത്യ മുഴുവൻ പ്രതിപക്ഷ കക്ഷികൾ യോജിക്കാൻ തുടങ്ങിയിരിക്കുന്നു. ലക്ഷദ്വീപിലും SLF ൻ്റെ പ്രസക്തി ഇപ്പോഴുമുണ്ട്. രാഷ്ട്രീയ ഭേദമന്യെ ഒന്നിക്കണം. ഇപ്പോഴും രാഷ്ട്രീയം മാത്രം പറഞ്ഞു നടന്നാൽ നാം എവിടെ എത്തും. എല്ലാം മറന്ന്, തെറ്റുകൾ തിരുത്തി മുന്നേറണം.

https://m.facebook.com/story.php?story_fbid=pfbid0rndwukWaNhEGAv7rrhBxRdpFnsY3sJ1rF2EBw4RvrFnZUthwtiHpmAGHrhRPrT3Kl&id=1719249104


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here