ഗുണ്ടൂർ, ആന്ത്രാപ്രദേശ്: ആന്ത്രാപ്രദേശിലെ ഗീണ്ടൂരിൽ നടക്കുന്ന 33-ആമത് സൗത്ത് സോൺ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണത്തിളക്കവുമായി ലക്ഷദ്വീപ് ടീം. 14 വയസ്സിന് താഴെയുള്ള കുട്ടികളുടെ കിഡ്സ് ജാവലിങ്ങ് ത്രോയിൽ കുമാരി റഈസാ ബീഗം എം.സി ഗോൾഡ് മെഡൽ സ്വന്തമാക്കി. ഇതേ വിഭാഗത്തിൽ കുമാരി മുസൈനാ മുഹമ്മദ് വെങ്കല മെഡലും സ്വന്തമാക്കി.

അതേസമയം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ലക്ഷദ്വീപിന്റെ പ്രിയപ്പെട്ട കായിക താരം കുമാരി മുബസ്സിന മുഹമ്മദ് ഇരട്ട സ്വർണ്ണവുമായി വീണ്ടും ലക്ഷദ്വീപിനെ രാജ്യത്തിന്റെ കായിക ഭൂപടത്തിൽ അടയാളപ്പെടുത്തി. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ലോങ്ങ് ജംപ്, ഹെപ്റ്റതോളോൻ എന്നീ ഇനങ്ങളിലാണ് മുബസ്സിന സ്വർണ്ണം കരസ്ഥമാക്കിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക