സ്മാര്‍ട് ഫോണുകള്‍, ക്യാമറകള്‍, ലാപ്‌ടോപുകള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട് ടിവികള്‍ എന്നിവയ്ക്ക് 80 ശതമാനം വരെ ഓഫര്‍ നല്‍കി ദീപാവലി ഉല്‍സവ സീസണിലെ വില്‍പ്പനയ്ക്ക് രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്ബനിയായ ആമസോണ്‍ തുടക്കമിട്ടു. ഈ മാസം 15 വരെയാണ് വില്‍പ്പന.
ആപ്പിള്‍, സാംസങ്, ഷവോമി, വിവോ, ഒപ്പോ, വാവെയ്, ഓണര്‍, മോട്ടോ തുടങ്ങി മിക്ക കമ്ബനികളുടെയും ഹാന്‍ഡ്‌സെറ്റുകള്‍ വില്‍പ്പനയ്ക്കുണ്ട്. സാംസങ്ങിന്റെ ഏറ്റവും ജനപ്രിയ ഹാന്‍ഡ്‌സെറ്റായ ഗ്യാലക്‌സി നോട്ട് 8 (6ജിബി റാം, 64 ജിബി സ്റ്റോറേജ്) വേരിയന്റിന്റെ ആമസോണ്‍ ഓഫര്‍ വില 43,990 രൂപയാണ്.
അവതരിപ്പിക്കുമ്ബോള്‍ 74,690 രൂപ വിലയുണ്ടായിരുന്ന ഹാന്‍ഡ്‌സെറ്റാണിത്. വിലയില്‍ 41 ശതമാനം ഇളവാണ് നല്‍കുന്നത്. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറായി 18,900 രൂപയുടെ ഇളവും ലഭ്യമാണ്. ഇതോടെ ഗ്യാലക്‌സി നോട്ട് 8 പകുതി വിലയ്ക്ക് ലഭിക്കുമെന്ന് പറയാം.
വാങ്ങുമ്ബോള്‍ 199 രൂപയുടെ ബൈബാക്ക് പ്ലാന്‍ കൂടി എടുത്താല്‍ എട്ടുമാസത്തിനു ശേഷം ഫോണ്‍ തിരിച്ചു നല്‍കിയാല്‍ 70 ശതമാനം വരെ വില തിരിച്ചു നല്‍കും. 1549 രൂപയുടെ പ്ലാനില്‍ ഒരു വര്‍ഷത്തെ ഫോണ്‍ സുരക്ഷയും നല്‍കുന്നു. നോകോസ്റ്റ് ഇഎംഐ പ്രകാരം മാസം 4888 രൂപ നല്‍കിയാലും മതി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക