ആരാധകര്‍ക്ക് ആശ്വാസം, ചൈന – ഇന്ത്യ മത്സരം ടെലിവിഷനില്‍ കാണാം

0
708

ചൈനയും ഇന്ത്യയും തമ്മിലുള്ള സഹൃദ ഫുട്ബോള്‍ മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണം ചെയ്യും. സ്റ്റാര്‍ സ്പോര്‍ട്സ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. ചൈന – ഇന്ത്യ മത്സരത്തിനുള്ള പ്രോമോയും സ്റ്റാര്‍ സ്പോര്‍ട്സ് തുടങ്ങിയിട്ടുണ്ട്. അവസാനമായി ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത് 21 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. അന്ന് കൊച്ചിയില്‍ വെച്ച്‌ ചൈനയെ നേരിട്ട ഇന്ത്യ 2-1ന് തോറ്റിരുന്നു.

ഒക്ടോബര്‍ 13 ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് ചൈന – ഇന്ത്യ മത്സരം. സ്റ്റാര്‍ സ്പോര്‍സ്റ്റിന്റെ 1, 2 ,3 ചാനലുകളിലും സ്റ്റാര്‍ സ്പോര്‍ട്സ് തമിഴിലും മത്സരം ലൈവ് ആയി കാണാം. ചൈനക്കെതിരെയുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് താരം അനസ് എടത്തൊടികയും പൂനെ സിറ്റി താരം ആഷിഖ് കുരുണിയനുമാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരങ്ങള്‍.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here