മുസ്ലീം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. പരാതിയുമായി ഒരു മുസ്ലീം സ്ത്രീ പോലും കോടതിയിൽ എത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.അഖില ഭാരത ഹിന്ദുമഹാസഭയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. മക്കയിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയുടേയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയും ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വ്യക്തിക്ക് സ്വാതന്ത്ര്യം നിലനിൽക്കെ പർദ ധരിക്കാൻ നിർബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണന്നും ഹർജിയിലുണ്ട്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ് വന്ന പശ്ചാത്തലത്തിൽ മുസ്ലീംപള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണം, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ചൂണ്ടികാണിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക