ലൈസൻസ് നൽകാതെ വ്യാപാരികളെ അധികൃതകർ ബുദ്ധിമുട്ടിക്കുന്നതായി പരാതി: അഗത്തി ദ്വീപിൽ വ്യാപാരികൾ കടയപ്പ് സമരം നടത്തി

0
179

അഗത്തി: അഗത്തി ദ്വീപില്‍ വ്യാപാരികള്‍ നടത്തിയ കടയടപ്പ് സമരം വിജയം കണ്ടു. അനാവശ്യമായി തുടരെ പരിശോധനകൾ നടത്തി വ്യാപാര സ്ഥാപനങ്ങളുടെ നടത്തിപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ചാണ് അഗത്തി മെര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണിവരെ സൂചനസമരം നടത്തിയത് . സമരത്തിന്റെ ഭാഗമായി ബി.ഡി.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് തടഞ്ഞുവെച്ചിട്ട് മാസങ്ങളായി. ഇതുവരെയും ലൈസൻസ് നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ലൈസന്‍സിനായി സമര്‍പ്പിച്ച 25 ഓളം അപേക്ഷകള്‍ പലകാരണങ്ങളുടെ പേരില്‍ നിരസിച്ചു. കുറേ അധികം അപേക്ഷകൾ ബന്ധപ്പെട്ട അധികാരികളുടെ പരിഗണന കാത്ത് കിടക്കുകയാണ്. ഉദ്യോഗസ്ഥര്‍ കടകള്‍ കയറി കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്നു. ലൈസന്‍സിന്റെ പേരില്‍ ബ്ലോക് ഡവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തില്‍ കടകളിലെ വൈദ്യുതി ബന്ധം തടസപ്പെടുത്തി കടകള്‍ അടപ്പിക്കുന്നതിനുമുള്ള നീക്കങ്ങള്‍ നടക്കുന്നു തുടങ്ങിയ കാരണങ്ങൾ മുൻനിർത്തിയാണ് സമരം നടത്തിയത്.

മെര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സമരം വിജയം കണ്ടു എന്ന് സെക്രട്ടറി സാദിഖ് പറഞ്ഞു. അഗത്തിയിലെ കച്ചവടസ്ഥാപനങ്ങളുടെ പ്രതിനിധികൾ എല്ലാവരും സമരത്തില്‍ പങ്കെടുത്തു. അഗത്തി ദ്വീപില്‍ നടക്കുന്നത് നീതിനിഷേധവും അധികാര ദുര്‍വിനിയോഗവുമാണെന്ന് അഗത്തി മെര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here